വന്‍ അഗ്നിബാധ; വാഹനത്തിന് തീപിടിച്ചു
ദുബൈ: ദുബൈയില്‍ വന്‍ തീപിടിത്തം. എമിറേറ്റ്സ് റോഡില്‍ (ദുബൈ ഇ611 )ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. അറേബ്യന്‍ റാഞ്ചസ് ഭാഗത്ത് ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സിന് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്.
വിവരം അറിഞ്ഞ് ഉടന്‍ തന്നെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വൈകുന്നേരം നാല് മണിയോടെ തീപിടിച്ച വാഹനം റോഡില്‍ നിന്ന് മാറ്റുകയും ഗതാഗതം സാധാരണ നിലയിലാകുകയും ചെയ്തു. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.