• Home
  • News
  • മസ്കറ്റ് എക്പ്രസ് ഹെെവേ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷം ആരംഭിക്കും

മസ്കറ്റ് എക്പ്രസ് ഹെെവേ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷം ആരംഭിക്കും

 

മസ്കറ്റ് : രാജ്യത്തെ പ്രധാനപ്പെട്ട പാതയായ മസ്കറ്റ് എക്സ്പ്രസ്വേയുടെ വികസന പ്രവർത്തനങ്ങൾ ഈ വർഷം അവസാന പാദത്തിൽ ആരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി അറിയിച്ചു. റോഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്ത കരാറുകാരൻ സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കും. എല്ലാ സുരക്ഷ നടപടികളും ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മസ്കറ്റ് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസ് , ഗതാഗത വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം എന്നിവൾ ഉൾപ്പടെയുള്ള മന്ത്രാലങ്ങൾ ആണ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. വിവിധ തരത്തിലുള്ള ഏജൻസികൾ നഗരത്തിലെ ഗതാഗത വളർച്ചയെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹെെവേയുടെ പ്രവർത്തനം നടക്കുന്നത്. മസ്കറ്റ് എക്‌സ്‌പ്രസ് വേ വിപുലീകരണം അധികൃതർ വേഗത്തിലാക്കിയിട്ടുണ്ട്.

സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ രാജകീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് മസ്കറ്റ് മുൻസിപാലിറ്റി വിപൂലീകരണം പ്രഖ്യാപിച്ചിരിക്കുന്നത്. രാജകീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പത്താം പഞ്ചവത്സര വികസന പദ്ധതിയിൽ ആണ് ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നത്. അധിക പ്രോജക്ടുകളിൽ റോഡ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അൽ ഖുറം, ഹൽബൻ ഇൻറർചേഞ്ചുകൾക്കിടയിലാണ് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ബാത്തിന എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. ഗതാഗത കുരുക്ക് കുറക്കുന്നതിനും എക്സ്പ്രസ് വേയുടെ വികസന പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരും റോഡ് വികസനവുമായി മസ്കറ്റ് അദികൃതർ രംഗത്തെത്തിയിരിക്കുന്നത്. റോഡ് തുറന്നുകൊടുത്ത് 13 വർഷങ്ങൾക്ക് ശേഷമാണ് എക്സ്പ്രസ്വേ വികസിപ്പിക്കുന്നത്.

ഗതാഗത ശൃംഖലയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വിപുലീകരണ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഒരോ ദിശയിലും ആറുവരിപാതയാണ് കൊണ്ടുവരാൻ ലക്ഷ്യം വെക്കുന്നത്. നിലവിലുള്ള പാലങ്ങളുടെ വിപുലീകരണം, ഇന്‍റർസെക്ഷനുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, വെള്ളം ഒഴുക്കിവിടുന്നതിനുള്ള ഓവുചാലുകൾ, എന്നിവയുടെ പ്രവർത്തനങ്ങൾ എല്ലാം ഇപ്പോൾ വളരെ വേഗതയിൽ ആണ് നടക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All