• Home
  • News
  • കസ്റ്റംസ് ബാഗില്‍ കണ്ടെത്തിയത് 20 വെടിയുണ്ടകൾ, ആ വാദം തുണച്ചു, ജയിലിലായില്ല, 44ക

കസ്റ്റംസ് ബാഗില്‍ കണ്ടെത്തിയത് 20 വെടിയുണ്ടകൾ, ആ വാദം തുണച്ചു, ജയിലിലായില്ല, 44കാരനെ വെറുതെ വിട്ട് കോടതി

ദുബൈ : വെടിയുണ്ടകളുമായി വിമാനത്താവളത്തില്‍ പിടിയിലായ വടക്കേ അമേരിക്കന്‍ സ്വദേശിയായ എയര്‍ ട്രാഫിക് കണ്‍ട്രോളറെ കോടതി വെറുതെ വിട്ടു. രാജ്യത്ത് 13 വര്‍ഷത്തെ സര്‍വീസുള്ള 44കാരനാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 20 വെടിയുണ്ടകളാണ് പിടികൂടിയത്.  ഇയാളുടെ ലഗേജില്‍ നിന്നാണ് ല​ഗേ​ജി​ൽ ഒ​മ്പ​ത്​ എംഎ​മ്മി​ന്‍റെ​യും 22 എംഎ​മ്മി​ന്‍റെ​യും 20 വെടിയുണ്ടകള്‍ പിടിച്ചെടുത്തത്. 

ദുബൈ ക്രിമിനല്‍ കോടതിയില്‍ നടത്തിയ വിചാരണയില്‍ വെടിയുണ്ടകള്‍ ലഗേജില്‍ അബദ്ധത്തില്‍പ്പെട്ടു പോയതാണെന്നും ഇവ പഴകിയതും ഉപയോഗശൂന്യവുമാണെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വെടിയുണ്ടകള്‍ ഉപയോഗശൂന്യമല്ലെന്ന് കണ്ടെത്തി. മൂന്ന് ബാഗുകളുമായി യുഎഇയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ ശേഷം ന്യൂയോർക്കിലേക്ക് മടങ്ങുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തതായി പ്രതി പറഞ്ഞു. അവിടെ വെച്ചാണ് അബദ്ധത്തില്‍ ബാഗിൽ വെടിയുണ്ടകൾ വെച്ചത്. യുഎഇയിലേക്ക് തിരികെ കൊണ്ടുവരരുതെന്ന് ഉദ്ദേശിച്ചിരുന്ന ബാഗായിരുന്നു ഇത്. മടങ്ങിയെത്തിയപ്പോൾ വെടിയുണ്ടകളുണ്ടെന്ന കാര്യം മറന്നെന്നും ഇയാള്‍ പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All