• Home
  • News
  • ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ ജീവിതം മാറിമറിഞ്ഞത് എമിറേറ്റ്സ് ഡ്രോയിലൂട

ഒരു മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ ജീവിതം മാറിമറിഞ്ഞത് എമിറേറ്റ്സ് ഡ്രോയിലൂടെ

ദുബൈ : കഴിഞ്ഞ വാരാന്ത്യത്തില്‍ മാറിമറിഞ്ഞത് രണ്ട് ഇന്ത്യക്കാരുടെ ജീവിതം. എമിറേറ്റ്‌സ് ഡ്രോ വഴി ഷിബു പവിയാന്‍സ് ജൈനാം, ചിന്നകവനം ശങ്കര്‍ ബാലാജി എന്നിവരുടെ ജീവിതത്തിലാണ് വലി മാറ്റങ്ങളുണ്ടായത്. ഫാസ്റ്റ്5, മെഗാ7 റാഫിള്‍ സമ്മാനങ്ങളാണ് ഇവര്‍ നേടിയത്. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയത്താണ് ഇവരെ തേടി സമ്മാനമെത്തുന്നത്. എമിറേറ്റ്‌സ് ഡ്രോയിലൂടെ എങ്ങനെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാമെന്നും ഭാവി സുരക്ഷിതമാക്കാമെന്നുമുള്ളതിന് ഉദാഹരണമാണ് ഇവരുടെ വിജയം.

ഫാസ്റ്റ്5ല്‍ വിജയിച്ച് മലയാളി

ഫാസ്റ്റ്5 റാഫിള്‍ വിജയിയായ ഷിബു ജെയ്‌നം 50,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് നേടിയത്. സൗദി അറേബ്യയില്‍ 18 വര്‍ഷമായി ഒരു ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്ത് വരുന്ന ഷിബുവിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാണിത്. സമ്മാനവിവരം ആദ്യം വിശ്വസിക്കാനാകാത്ത അദ്ദേഹം വീണ്ടും വീണ്ടും പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പിച്ചത്. 

എനിക്ക് ഇതൊരു സ്വപ്‌നമായി തോന്നുന്നു ഷിബു പറഞ്ഞു. പിന്നീട് അദ്ദേഹം ഫേസ്ബുക്ക് ലൈവ് ഡ്രോ റെക്കോര്‍ഡിങ് കണ്ട് സമ്മാനം ഉറപ്പിച്ചു. അപ്പോഴും 1,000 ദിര്‍ഹമാണ് നേടിയതെന്നാണ് അദ്ദേഹം കരുതിയത്.

കേരളത്തില്‍ താമസിക്കുന്ന തന്റെ കുടുംബത്തിനുള്ള അനുഗ്രഹമായാണ് ഷിബു ഈ വിജയത്തെ കാണുന്നത്. ഈ സമ്മാനം തനിക്ക് നല്‍കുന്ന ആശ്വാസം വാക്കുകളില്‍ വിവരിക്കാനാകില്ലെന്നും വലിയ ബാധ്യതയാണ് തന്റെ ചുമലില്‍ നിന്ന് ഒഴിവാകുന്നതെന്നും കുടുംബം ഇതില്‍ സന്തുഷ്ടരാണെന്നും ഷിബു പറഞ്ഞു.

ഫാസ്റ്റ്5 ഗെയിമിന്റെ ലളിതമായ ഫോര്‍മാറ്റ് ഷിബുവിനെ ഇതിനോടുള്ള ഇഷ്ടം വര്‍ധിപ്പിച്ചു. 42 നമ്പരുകളില്‍ അഞ്ചെണ്ണം മാത്രം യോജിച്ച് വന്നാല്‍ മതിയെന്നതാണ് ഗെയിമിന്റെ പ്രത്യേകത. ഷിബുവിന്റെ വിജയം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എമിറേറ്റ്‌സ് ഡ്രോയില്‍ പങ്കെടുക്കാന്‍ പ്രചോദനമാകുകയാണ്. '25 ദിര്‍ഹം എന്നത് ചെറിയ സംഖ്യയായി തോന്നും എന്നാല്‍ നിരന്തരം ഗെയിം കളിക്കൂ, അത് നിങ്ങളുടെ ജീവിതം മാറ്റും' എന്നാണ് എമിറേറ്റ്‌സ് ഡ്രോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരോടായി ഷിബുവിന് പറയാനുള്ളത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All