• Home
  • News
  • മോളിവുഡ് മാജിക് സ്റ്റേജ് ഷോ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ റദ്ദാക്കി,

മോളിവുഡ് മാജിക് സ്റ്റേജ് ഷോ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ റദ്ദാക്കി, വൻതാരനിരയാണ് പങ്കെടുക്കേണ്ടിരുന്നത്

ദോഹ ∙ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ ഇന്നലെ ഖത്തറില്‍ നടക്കേണ്ടിയിരുന്ന സ്റ്റേജ് ഷോ  റദ്ദാക്കി. മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഉൾപ്പെടെ വൻതാരനിരയാണ് ഷോയിൽ പങ്കെടുക്കേണ്ടിരുന്നത് . മോളിവുഡ് മാജിക് എന്ന പേരിലുള്ള  പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുൻപാണ്  റദ്ദാക്കിയതായി സംഘാടകരായ നയന്‍വണ്‍ ഇവന്‍റസ്  അധികൃതർ അറിയിച്ചത്. താരങ്ങൾ ഷോയിൽ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയിരുന്നു. അതേസമയം, സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് സ്റ്റേജ് ഷോ റദ്ദാക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ടിക്കറ്റെടുത്തവരുടെ പണം തിരിച്ചു നൽകുമെന്നും സംഘാടകർ അറിയിച്ചു.

തുടക്കം മുതലേ സ്റ്റേജ് ഷോയ്ക്ക് പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെന്നാണ് ഷോയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഖത്തറിലെ ഫിഫ ലോക കപ്പ് ഫുട്‌ബോളിന്‍റെ വേദികളില്‍ ഒന്നായിരുന്ന, സ്റ്റേഡിയം 974 എന്ന വേദിയിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. നേരത്തെ, 2023 നവംബര്‍ 17 ന് ദോഹയില്‍ ഷോ നടത്തുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അന്നും ഷോ മാറ്റിവയ്ക്കുകയായിരുന്നു.

മമ്മൂട്ടിയേയും മോഹൻലാലിനെയും കൂടാതെ, പൃഥ്വിരാജ്, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അർജുൻ അശോകൻ, ഇന്ദ്രജിത്, നിഖില വിമൽ, ഹണി റോസ്, മല്ലിക സുകുമാരൻ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, ധര്‍മജൻ ബോൾഗാട്ടി, സ്വാസിക, റംസാൻ തുടങ്ങിയ വൻ താര നിര പരിപാടിയുടെ റിഹേഴ്സലിനായി ദിവസങ്ങൾ ചെലവഴിച്ചിരുന്നു. നാദിർഷ, ഇടവേള ബാബു, രഞ്ജിത് എന്നിവരായിരുന്നു ഷോ അണിയിച്ചൊരുക്കിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’യും ചേർന്നു നടത്താനിരുന്ന പരിപാടിയായിരുന്നു മോളിവുഡ് മാജിക്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All