• Home
  • News
  • ഭാഗ്യം കടാക്ഷിച്ചത് മലയാളിക്ക്; എമിറേറ്റ്സ് ഡ്രോ 'മെ​ഗാ7' കളിച്ച് മലയാളി നേടിയത്

ഭാഗ്യം കടാക്ഷിച്ചത് മലയാളിക്ക്; എമിറേറ്റ്സ് ഡ്രോ 'മെ​ഗാ7' കളിച്ച് മലയാളി നേടിയത് 70,000 ദിർഹം

എമിറേറ്റ്സ് ഡ്രോ റാഫ്ൾ സമ്മാനങ്ങൾ നേടി അന്താരാഷ്ട്ര മത്സരാർത്ഥികൾ. ഈസി6, ഫാസ്റ്റ്5, മെ​ഗാ7 മത്സരങ്ങളിലാണ് നിരവധി പേർ പങ്കെടുത്ത് മില്യൺ കണക്കിന് ദിർഹം നേടാനുള്ള ഭാ​ഗ്യപരീക്ഷണം നടത്തിയത്.

മെ​ഗാ7 - ബിജു തോമസ്

മലയാളിയായ ബിജു തോമസ് ഒരു സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് എമിറേറ്റ്സ് ഡ്രോ കളിക്കാൻ ആരംഭിച്ചത്. ഒരു വർഷമായി സോഫ്റ്റ് വെയർ എൻജിനിയറായ ബിജു തോമസ് ​ഗെയിമിന്റെ ഭാ​ഗമാണ്. 70,000 ദിർഹമാണ് അദ്ദേഹം നേടിയ സമ്മാനം. രണ്ടാം തവണയാണ് അദ്ദേഹം സമ്മാനം നേടുന്നത്. 

എനിക്ക് ഭാ​ഗ്യമുണ്ട്. ഈ അവസരത്തിൽ എമിറേറ്റ്സ് ഡ്രോയ്ക്ക് നന്ദി പറയുന്നു. - ബിജു തോമസ് പറയുന്നു. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സമ്മാനത്തുക ഉപയോ​ഗിക്കാനാണ് ബിജു തോമസ് ആ​ഗ്രഹിക്കുന്നത്. 

ഈസി6: മിൻ ബഹാ​ദുർ ഖത്രി

നേപ്പാളിൽ നിന്നുള്ള ഖത്രി 60,000 ദിർഹമാണ് റാഫ്ൾ സമ്മാനമായി നേടിയത്. സൗദി അറേബ്യയിലെ ജെദ്ദയിൽ നിർമ്മാണത്തൊഴിലാളിയാണ് ഖത്രി.

ലൈവ് ഡ്രോയിലാണ് തനിക്ക് സമ്മാനം ലഭിച്ചെന്ന് ഖത്രി തിരിച്ചറിഞ്ഞത്. "എനിക്ക് ആ നിമിഷം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാനൊരിക്കലും മറക്കില്ല അത്." ഖത്രി പറയുന്നു. സാമ്പത്തിക ബാധ്യതകൾ വീട്ടാനാണ് ഖത്രി തുക ഉപയോ​ഗിക്കുക.

മാർച്ച് 8 മുതൽ 10 വരെ അടുത്ത ലൈവ് സ്ട്രീം കാണാം. യു.എ.ഇ സമയം രാത്രി 9-നാണ് സ്ട്രീം. എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും കാണാം. സോഷ്യൽ മീഡിയയിൽ @emiratesdraw പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം - +971 4 356 2424 ഇ-മെയിൽ [email protected] വെബ്സൈറ്റ് www.emiratesdraw.com

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All