• Home
  • News
  • ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലൂടെ വീണ്ടും പ്രവാസി ഇന്ത്യക്കാ

ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലൂടെ വീണ്ടും പ്രവാസി ഇന്ത്യക്കാരന്‍ കോടിപതി

 

ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലൂടെ വീണ്ടും പ്രവാസി ഇന്ത്യക്കാരന്‍ കോടിപതി. കഴിഞ്ഞ ബുധനാഴ്ച (മാര്‍ച്ച് 20) നടന്ന നറുക്കെടുപ്പില്‍ ഇന്ത്യന്‍ പൗരനായ മുഹമ്മദ് ജമാല്‍ ഇല്‍മിയാണ് വിജയിച്ചത്. ഒരു മില്യണ്‍ ഡോളര്‍ (8,30,94,050 രൂപ) ആണ് സമ്മാനം. യുഎഇ പൗരനായ മുഹമ്മദ് അല്‍ ഷെഹിയും മില്യണ്‍ ഡോളര്‍ കരസ്ഥമാക്കി.

ദുബായില്‍ പ്രവാസ ജീവിതം നയക്കുകയാണ് ഇന്ത്യന്‍ പൗരനായ മുഹമ്മദ് ജമാല്‍ ഇല്‍മി. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ മില്യണ്‍ ഡോളര്‍ സമ്മാനം നേടുന്ന 226ാമത്തെ ഇന്ത്യക്കാരനാണിദ്ദേഹം. 1999ല്‍ ഡിഡിഎഫ് മില്ലേനിയം മില്യണയര്‍ ഷോ ആരംഭിച്ചത്.
ഫെബ്രുവരി 27ന് സ്പെയിനിലെ മാഡ്രിഡിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ മില്യണയര്‍ സീരീസ് 453ല്‍ 0121 എന്ന ടിക്കറ്റ് നമ്പറാണ് ജമാല്‍ ഇല്‍മിയെ കോടീശ്വരനാക്കിയത്.
യുഎഇ പൗരനായ മുഹമ്മദ് അല്‍ ഷെഹി മാര്‍ച്ച് 10നാണ് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് നമ്പര്‍ 2637നാണ് 10 ലക്ഷം ഡോളര്‍ സമ്മാനം.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കോണ്‍കോര്‍സ് എയില്‍ വച്ച് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതരാണ് പുതിയ കോടീശ്വരന്മാരെ പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് ആഡംബര കാറുകളും ബൈക്കുകളും സമ്മാനിക്കുന്ന നറുക്കെടുപ്പും നടത്തി.
ബിഎംഡബ്ല്യു 740ഐ എം സ്പോര്‍ട് (ബ്ലാക്ക് സഫയര്‍ മെറ്റാലിക്) കാര്‍ ലഭിച്ചത് ബെലാറസ് പൗരനായ നദീം ഹസ്സൗന്‍ ആണ്. മെഴ്സിഡസ് ബെന്‍സ് എസ് 500 (ഒപാലിത്ത് വൈറ്റ്) കാര്‍ എമിറാത്തി സ്വദേശിയായ 59 കാരനായ അയൂബ് അലി അഹമ്മദ് അല്‍ബസ്തകി സ്വന്തമാക്കി.

ബിഎംഡബ്ല്യു ആര്‍18 ഒക്‌റ്റെയ്ന്‍ (ബ്ലാക്ക് സ്റ്റോം മെറ്റാലിക്) മോട്ടോര്‍ബൈക്ക് ഇന്ത്യക്കാരനായ ഷറഫുദ്ധീന്‍ മാടമ്പില്ലത്തിനാണ്. 38 കാരിയായ ഫിലിപ്പിനോ സെസിലി ആന്‍ ഹോള്‍മാന്‍സ് ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ (ലൈറ്റ് വൈറ്റ് എം മോട്ടോര്‍സ്പോര്‍ട്ട്) മോട്ടോര്‍ബൈക്ക് നേടി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All