• Home
  • News
  • ദുബായിൽ വ്യാ​ഴാ​ഴ്ച വരെ മഴ നീളും, വ​രും​ ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കു​റ​യും, ദുബ

ദുബായിൽ വ്യാ​ഴാ​ഴ്ച വരെ മഴ നീളും, വ​രും​ ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കു​റ​യും, ദുബായിലും ഷാർജയിലും നേരിയ മഴ

ദുബായ് : ദുബായിൽ വ്യാഴാഴ്ച വരെ മഴ നീളും. ഞായറാഴ്ച മുതൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന പുതിയ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ രാജ്യത്തിന്റെ മിക്ക ഭാഗത്തും മേഘാവൃതമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ആകാശം മേഘാവൃതമായി കാണപ്പെടും. ഇന്നും നാളെയും ദുബായുടെ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യയുണ്ട്. പല സ്ഥലങ്ങളിലും രാവിലെ മൂടൽ മഞ്ഞ് ആയിരിക്കും.

ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് മഴയെത്തുമെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മഴ വ്യാഴാഴ്ച വരെ നീളും. ഇന്നലെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് മൂടൽ മഞ്ഞും റിപ്പോർട്ട് ചെയ്തിരുന്നു. ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈനിലെ ചില ഭാഗങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിൽ ചെറിയ മഴയാണ് ഇന്നലെ പെയ്തത്. മലയോര പ്രദേശങ്ങളിലും ഇന്നലെ നേരിയ മഴ ലഭിച്ചു.

വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം എന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദേശം. മഴ ശക്തമാകുന്നില്ലെങ്കിലും മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വാദികളിലും താഴ്‌വരകളിലും പോകുന്നവർ സൂക്ഷിക്കണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചിലപ്പോൾ ശക്തിപ്രാപിക്കും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവും ഒമാൻ കടലിൽ മിതമായതും ചെറുതുമായ തിരമാലകൾ പ്രതീക്ഷിക്കാം. അബുദാബിയിലും ദുബായിലും പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഫെബ്രുവരി 28 ബുധനാഴ്ച മുതൽ മാർച്ച് 1 വെള്ളി വരെ രാജ്യത്തിന്റെ പല ഭാഗത്തും മഴ ഉണ്ടായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരിതല ന്യൂനമർദ്ദം ശക്തമാണെന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നും ആണ് മുന്നറിയിപ്പ് നൽകിയിരുന്നത്. വടക്കൻ, കിഴക്ക്, തെക്കൻ പ്രദേശങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മഴപെയ്യാൻ ആണ് സാധ്യത്. ചിലപ്പോൾ കനത്ത മഴയായിരിക്കും അല്ലെങ്കിൽ നേരിയ മഴയായിരിക്കും പെയ്യുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All