• Home
  • News
  • മുട്ടുവേദന പെട്ടെന്ന് മാറാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

മുട്ടുവേദന പെട്ടെന്ന് മാറാന്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മുട്ടുവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. വിട്ടുമാറാത്ത മുട്ടുവേദന ഉണ്ടെങ്കില്‍, ഉറപ്പായും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലമുള്ള മുട്ടുവേദനയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

മുട്ടുവേദന പെട്ടെന്ന് മാറാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

പെട്ടെന്ന് കഠിനമായി വര്‍ക്കൌട്ടോ മറ്റോ ചെയ്യുന്നത് മുട്ടുവേദനയുണ്ടാക്കാം. അത്തരം സാഹചര്യത്തില്‍ മുട്ടുവേദന വരാന്‍ കാരണമായ പ്രവര്‍ത്തി നിര്‍ത്തിവച്ചു ഒന്ന് വിശ്രമിക്കുക. 

രണ്ട്... 

ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നവര്‍ക്കും സന്ധിവേദന ഉണ്ടായി അത് മുട്ടുവേദനയിലേയ്ക്ക് എത്താം. അത്തരം 
മുട്ടുവേദന അകറ്റാന്‍ സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം. 

മൂന്ന്... 

ഐസ് പാക്കുകള്‍ 15- 20 മിനിറ്റ് വരെ മുട്ടില്‍ വച്ച് തടവുന്നത് നീർവീക്കവും മുട്ടുവേദനയും കുറയ്ക്കാന്‍ സഹായിക്കും. 

നാല്... 

ഹോട്ട് ബാഗ് മുട്ടില്‍ വയ്ക്കുന്നതും വേദന മാറാനും മസിലുകള്‍ക്ക് ആശ്വാസമേകാനും രക്തയോട്ടം കൂടാനും സഹായിക്കും. 

അഞ്ച്... 

മുട്ടിന് കൃത്യമായ സപ്പോര്‍ട്ട് കിട്ടുന്ന തരം ചെരുപ്പുകള്‍ ഉപയോഗിക്കുക. 

ആറ്... 

നീന്തല്‍, സൈക്ലിങ് പോലെയുള്ള വ്യായാമ മുറകള്‍ ചെയ്യുന്നതും കാല്‍മുട്ട് വേദന മാറാന്‍ സഹായിക്കും. 

ഏഴ്... 

അമിത വണ്ണം മൂലവും ചിലരില്‍ മുട്ടുവേദന ഉണ്ടാകാം. അത്തരക്കാര്‍ ശരീര ഭാരം കുറയ്ക്കുക. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All