• Home
  • News
  • മെഡ‍ിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് പറന്നുയര്‍ന്നതിന് പിന്നാലെ വിമാനം തിരിച്ചുവ

മെഡ‍ിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് പറന്നുയര്‍ന്നതിന് പിന്നാലെ വിമാനം തിരിച്ചുവിട്ടു, ക്ഷമ ചോദിച്ച് എയര്‍ലൈന്‍

ദുബൈ: മെഡ‍ിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം തിരിച്ചുവിട്ടു. ദുബൈയില്‍ നിന്ന് കാനഡയിലെ ടൊറന്‍റോയിലേക്ക് പറന്ന എമിറേറ്റ്സിന്‍റെ EK241 വിമാനമാണ് ഗ്ലാസ്ഗോയിലേക്ക് തിരിച്ചുവിട്ടത്.

യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നതോടെയാണ് വിമാനം തിരിച്ചുവിട്ടത്. ഗ്ലാസ്ഗോയിലെത്തിച്ച് യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ നേരിട്ട അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമ ചോദിച്ചു. യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയ ശേഷം വിമാനം തിരികെ ടൊറന്‍റോയിലേക്ക് പറന്നു. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All