• Home
  • News
  • സൗദിയിൽ ഇഫ്താര്‍ വിതരണം പള്ളി മുറ്റത്ത് അനുയോജ്യമായ സ്ഥലത്ത് നടത്താൻ നിർദേശിച്ചു

സൗദിയിൽ ഇഫ്താര്‍ വിതരണം പള്ളി മുറ്റത്ത് അനുയോജ്യമായ സ്ഥലത്ത് നടത്താൻ നിർദേശിച്ചു

ജിദ്ദ ∙ റമസാനിൽ പള്ളികളുടെ മുറ്റത്ത് അനുയോജ്യമായ സ്ഥലത്താണ് ഇഫ്താര്‍ വിതരണം ചെയ്യേണ്ടത്. ഇഫ്താര്‍ വിതരണമെന്ന ലക്ഷ്യത്തോടെ പള്ളികളുടെ മുറ്റത്ത് താല്‍ക്കാലിക മുറികളോ തമ്പുകളോ സ്ഥാപിക്കാന്‍ പാടില്ലെന്നും, റമസാനില്‍ ഇമാമുമാരും മുഅദ്ദിനുകളും കൃത്യമായി ഡ്യൂട്ടി നിര്‍വഹിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.

നമസ്‌കാരങ്ങള്‍ക്കിടെ ഇമാമുമാരെയും വിശ്വാസികളെയും ചിത്രീകരിക്കാന്‍ പള്ളികളിലെ ക്യാമറകള്‍ ഉപയോഗിക്കരുത്. നമസ്‌കാരങ്ങള്‍  മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യാൻ പാടില്ല. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം കൃത്യസമയത്ത് മുഅദ്ദിനുകള്‍ ബാങ്ക് വിളിക്കണം. ഇശാ നമസ്‌കാരത്തിനുള്ള ബാങ്ക് ഉമ്മുല്‍ഖുറാ കലണ്ടറില്‍ നിര്‍ണയിച്ച സമയത്തായിരിക്കണം വിളിക്കേണ്ടത്.ഓരോ നമസ്‌കാരത്തിനും അംഗീകരിച്ചതു പ്രകാരം ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം പാലിക്കണം. റമസാനില്‍ ഇശാ, സുബ്ഹി നമസ്‌കാരങ്ങളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം പത്തു മിനിറ്റ് വീതമാണ്. തറാവീഹ് നമസ്‌കാരത്തില്‍ ആളുകളുടെ സാഹചര്യങ്ങള്‍ ഇമാമുമാര്‍ പ്രത്യേകം പരിഗണിക്കണം.

ഭിക്ഷാടനത്തിന്‍റെ സാമ്പത്തിക, സാമൂഹിക, സുരക്ഷാ പ്രത്യാഘാതങ്ങളെ കുറിച്ച് ഇമാമുമാരും മുഅദ്ദിനുകളും വിശ്വാസികളെ ബോധവല്‍ക്കരിക്കണമെന്നും ദാനധര്‍മങ്ങള്‍ ഔദ്യോഗികവും വിശ്വനീയവുമായ പ്ലാറ്റ്‌ഫോമുകള്‍ വഴി നല്‍കാന്‍ പ്രേരിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All