• Home
  • News
  • ഒമാനിലെ ആരോഗ്യ മന്ത്രാലയം വിവിധ സേവനങ്ങൾക്കുള്ള ലൈസൻസ്​ നിരക്ക്​ പുതുക്കി

ഒമാനിലെ ആരോഗ്യ മന്ത്രാലയം വിവിധ സേവനങ്ങൾക്കുള്ള ലൈസൻസ്​ നിരക്ക്​ പുതുക്കി

മസ്കറ്റ് : ഒമാനിലെ ആരോഗ്യമേഖലയിൽ സേവനങ്ങളുടെ ലൈസൻസ് നിരക്ക് പുതുക്കി. ഒമാൻ ആരോഗ്യമന്ത്രാലയം ആണ് നിരക്ക് പുതുക്കിയിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് ലൈസൻസ് കാലാവധിയുള്ളത്. അതിന് ശേഷം ലെെസൻ‍സ് പുതുക്കേണ്ടി വരും. ഹോസ്പിറ്റലുകളുടെ ലൈസൻസ് പുതുക്കുന്നതിന് ഇനി മുതൽ 3000 ഒമാൻ‍ റിയാൽ നൽകേണ്ടി വരും. ഫാർമസികളുടെ വെയർ ഹൗസുകൾക്ക് നിരക്ക് കൂടുതൽ നൽകേണ്ടി വരും. 450 റിയാൽ ആണ് ഇതിന് വേണ്ടി ഈടാക്കുന്നത്.

പൊതു ഫാർമസികളുടെ ലെെസൻസ് പുതുക്കുന്നതിന് വേണ്ടി നൽകേണ്ടി വരുന്നത് 300 റിയാൽ ആയിരിക്കും. ഫാർമസികൾ സ്റ്റഡി സെന്റർ, ഡ്രഗ് അനാലിസിസ് ലാബ് എന്നിവക്ക് 300 മുതൽ 600 വരെയുമാണ് ഫീസ്. പല്ല് ലാബ്, കണ്ണടക്കടകൾ എന്നിവക്ക് 150 റിയാൽ ആണ് നൽകേണ്ടി വരുന്നത്. സ്കൂൾ, കോളജ്, കമ്പനികൾ എന്നിവയിലെ ക്ലിനിക്കുകളുടെ ലൈസൻസ് പുതുക്കുന്നതിന് 150 റിയാൽ ആണ് നൽകേണ്ടി വരുന്നത്.

പാരമ്പര്യചികിത്സ ക്ലിനിക്കുകളുടെ ലൈസൻസിന് 1000 റിയാൽ ആണ് നൽകേണ്ടി വരുന്നത്. ആ ലെെസൻസ് പുതുക്കുന്നതിന് 450 റിയാൽ ആണ് നൽകേണ്ടി വരുന്നത്. പൊതു ക്ലിനിക്കുകൾക്ക് മസ്കറ്റ് ഗവർണേറ്റിൽ 500 റിയാൽ ആണ് നൽകേണ്ടി വരുന്നത്. മസ്കറ്റിന് പുറത്താണ് എങ്കിൽ 300 റിയാലും ഫീസ് നൽകണം. പബ്ലിക് ക്ലിനിക്കുകളുടെ ലൈസൻസ് പുതുക്കാൻ 300 റിയാലാണ് ഫീസ് നൽകേണ്ടി വരുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All