• Home
  • News
  • നിങ്ങളുടെ വയര്‍ ഗ്യാസ് കയറി വീര്‍ക്കാറുണ്ടോ? ഒഴിവാക്കേണ്ടതും ഒഴിവാക്കേണ്ടകഴിക്കേ

നിങ്ങളുടെ വയര്‍ ഗ്യാസ് കയറി വീര്‍ക്കാറുണ്ടോ? ഒഴിവാക്കേണ്ടതും ഒഴിവാക്കേണ്ടകഴിക്കേണ്ടതുമായ ഭക്ഷണങ്ങളെ അറിഞ്ഞിരിക്കൂ ...

ദഹനപ്രശ്‌നങ്ങള്‍ പല വിധമാണ്. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരുടെയും ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.  ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

കഴിക്കേണ്ട ഭക്ഷണങ്ങള്‍... 

1. ഇഞ്ചി: ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍  വയര്‍ വീര്‍ക്കുന്നത് തടയാനും ദഹനത്തിനും സഹായിക്കും. 

2. ജീരകം: ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഇവ   ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും.

3. പെരുംജീരകം: പെരുംജീരകത്തില്‍ അടങ്ങിയിട്ടുള്ള പിനെൻ, ലിമോണീൻ, കാർവോൺ തുടങ്ങിയ ഘടകങ്ങള്‍ ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. 

4. പെപ്പർമിന്‍റ്: ദഹന പ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായിക്കുന്നതിന് പെപ്പർമിന്‍റും സഹായിക്കും. 

5. പപ്പായ: പപ്പായയില്‍ ദഹനത്തിന് സഹായിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പപ്പായ കഴിക്കുന്നതും  ദഹനം എളുപ്പമാകാനും വയര്‍ വീര്‍ക്കുന്നത് തടയാനും സഹായിക്കും. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍... 

പയറു വര്‍ഗങ്ങള്‍, ബീന്‍സ്, ഗോതമ്പ്, കാബേജ്, കോളിഫ്ലവര്‍, ബ്രൊക്കോളി, വെളുത്തുള്ളി, ബാര്‍ലി, പാലുല്‍പന്നങ്ങള്‍, ആപ്പിള്‍, പിയര്‍ തുടങ്ങിയവയൊക്കെ ചിലരില്‍ ഗ്യാസ്,  വയര്‍ വീര്‍ക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം. അത്തരക്കാര്‍ ഇവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All