• Home
  • News
  • ജല ഉപയോഗം കുറയ്ക്കാൻ യുഎഇ; ഒരാളുടെ ഒരുദിവസത്തെ ഉപയോഗം 497.3 ലീറ്റർ!

ജല ഉപയോഗം കുറയ്ക്കാൻ യുഎഇ; ഒരാളുടെ ഒരുദിവസത്തെ ഉപയോഗം 497.3 ലീറ്റർ!

ദുബായ്∙ കുപ്പിവെള്ളം കുടിയിൽ യുഎഇ ലോകത്ത് നമ്പർ വൺ. രാജ്യത്ത് ഒരാൾ ഒരു വർഷം 285 ലീറ്റർ കുപ്പിവെള്ളം ഉപയോഗിക്കുന്നുവെന്നാണ് ശരാശരി കണക്ക്. രാജ്യാന്തര ജല ഉപയോഗ തോതിനെക്കാൾ കൂടുതലാണ് യുഎഇയിലെ വ്യക്തിഗത, ഗാർഹിക ജല ഉപയോഗമെന്നും ഫെഡറൽ നാഷനൽ കൗൺസൽ ചുമതലപ്പെടുത്തിയ സമിതി തയാറാക്കിയ റിപ്പോർട്ട് പറയുന്നു.  പ്രതിവർഷം രാജ്യത്തെ ജലസംസ്കരണ ചെലവ് 1180 കോടി ദിർഹമാണ്. ഒരാളുടെ പ്രതിദിന ജല ഉപയോഗം 497.3 ലീറ്ററും. രാജ്യാന്തര പ്രതിദിന ഉപഭോഗം 150-300 ലീറ്ററായിരിക്കെ യുഎഇയിൽ 100 ലീറ്ററലിധികം ജലം ഒരാൾ ഉപയോഗിക്കുന്നു.  

മൊത്തം ജല ഉപയോഗത്തിന്റെ 9% വ്യവസായ മേഖലയിലാണ്. ശുദ്ധ ജലം പാഴാക്കാതിരിക്കാൻ ആവശ്യമായ ബോധവൽക്കരണം നടത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.  കെട്ടിടങ്ങളിലെയും കാർഷിക മേഖലകളിലെയും ജല ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് നിർദേശം. കുടുംബങ്ങൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വിനോദ സഞ്ചാരികൾ, എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം ബോധവൽക്കരണം നടത്തുന്നത്. ജലലഭ്യതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനാണ് ക്യാംപെയ്ൻ. ഊർജ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് ബോധവൽക്കരണം. ജലസുരക്ഷയ്ക്കായി യുഎഇ പ്രഖ്യാപിച്ച 'സ്ട്രാറ്റജി 2036 'അനുസരിച്ച് ജല ഉപഭോഗത്തിന്റെ 21% കുറയ്ക്കുക രാജ്യത്തിന്റെ ലക്ഷ്യമാണ്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All