• Home
  • News
  • പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം

പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം

മുഹറഖ് ∙  പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം കണ്ടതോടെ പലർക്കും കണ്ണീർ നിയന്ത്രിക്കാനായില്ല. ബഹ്‌റൈനിൽ  വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവാക്കൾക്ക് അൽ ഹിലാൽ മാനേജമെന്റിന്‍റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ചേർന്ന സദസ്  അക്ഷരാർഥത്തിൽ കണ്ണീർ കടലായി. സെപ്റ്റംബർ ഒന്നിനാണ്  ഓണാഘോഷം കഴിഞ്ഞു മടങ്ങിയ സുമൻ, ജഗത്ത്, മഹേഷ്, ഗൈഡർ, അഖിൽ എന്നീ യുവാക്കൾ  ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. 

ബഹ്‌റൈൻ മലയാളിസമൂഹവുമായി  വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചുപോരുന്ന അൽ ഹിലാൽ ആശുപത്രിയിലെ ജീവനക്കാരുടെ വേർപാട് വലിയ  ഞെട്ടലാണ് ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം മുഹറഖിലെ ആശുപത്രി കോമ്പൗണ്ടിൽ  പ്രത്യേകം ഒരുക്കിയ  അനുശോചന സദസ്സിൽ സംഘടനാ പ്രതിനിധികളും ബഹ്‌റൈന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകളുമാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ‌സഹപ്രവർത്തകരുടെ വിയോഗം ഓരോരുത്തരുടെയും ഹൃദയത്തെ എത്ര മേൽ നൊമ്പരപ്പെടുത്തുന്നതാണെന്ന്  പറയാൻ കഴിയാതെ വേദിയിൽ വന്ന് വിതുമ്പുകയായിരുന്നു ആശുപത്രി ജീവനക്കാരും മാനേജുമെന്റും. ഒടുവിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ചാണ് അവർക്കുള്ള അശ്രുപൂജ ഒരുക്കിയത്. മൗനാചരണത്തിന് ശേഷം ആരംഭിച്ച അനുശോചന സദസിൽ അൽ ഹിലാൽ മാനേജിങ് ഡയറക്ടർമാരായ ഡോ .പി എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, ഡോ. വി ടി വിനോദൻ, സി ഇ ഓ ഡോ. ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഭൗതിക ശരീരങ്ങൾ നാട്ടിലേയ്ക്കാനും  സത്വര നടപടികൾ സ്വീകരിച്ച  ബഹ്‌റൈൻ മന്ത്രാലയം, ഇന്ത്യൻ എംബസി, ബി കെ എസ് എഫ്,മലേഷ്യൻ, തായ് എംബസി , സഹകരിച്ച മറ്റുള്ളവർ എന്നിവർക്ക് നന്ദി പറഞ്ഞു. തുടർന്ന്  തങ്ങളുടെ ഓരോ സഹപ്രവർത്തകരെയും അനുസ്മരിച്ചു കൊണ്ട് ആശുപത്രി ജീവനക്കാരും ഫിനാൻഷ്യൽ കൺട്രോളർ സി എ ജമാലുദ്ദീൻ, എച്ച് ആർ മാനേജർ ഐപ്പ്,റിഫ ബ്രാഞ്ച് ഹെഡ് ടോണിമാത്യു, സൽമാബാദ് ബ്രാഞ്ചിലെ ജാഫർ മുഹമ്മദ്,ഡോ.ജയശ്രീ, മുഹറഖ്  ബ്രാഞ്ചിലെ സൈറ, കുബ്റാ, എച്ച് ആർ വിഭാഗത്തിലെ ശ്യാം, അൽ ഹിലാൽ  പി ആർ എറ്റി സാംഎന്നിവരും ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ബി കെ എസ് എഫ് പ്രതിനിധി ബഷീർ അമ്പലായി, മലപ്പുറം അസോസിയേഷൻ പ്രസിഡൻ്റ്  ചെമ്പൻ ജലാൽ, കന്നഡ  സംഘ പ്രസിഡന്റ് അമ്മതാത്ത്  റായ്, മാധ്യമപ്രവർത്തകൻ മീര രവി, ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, തായ്  എംബസി പ്രതിനിധി നൂത്തി  പത്ത്,ഐ എൽ എ പ്രസിഡന്റ് ശാരദ അജിത്ത്,തെലുങ്കാന ജാഗ്രതി പ്രതിനിധി അജയ്, ബദർ അൽ സമ അൽഹിലാൽ വൈസ് പ്രസിഡന്‍റ് ആസിഫ് എന്നിവരും പ്രസംഗിച്ചു. ഫോട്ടോകൾക്ക് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All