പ്രോട്ടോക്കോളില്ല, സുരക്ഷാസേനയില്ല, ഗതാഗതക്കുരുക്കില്ല, യുഎഇ പ്രസിഡന്റ് കൂളാണ്
അബുദാബി ∙ ജനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയിലെ പല പൊതുഇടങ്ങളിലും പ്രസിഡന്റിനെ കണ്ടവരുണ്ടാകും. ആളുകളിലൊരാളായി സുരക്ഷാ സേനകളുടെ അകമ്പടികളില്ലാതെ ഇടപെടുന്ന പ്രസിഡന്റ് നിരവധി തവണ സമൂഹമാധ്യമങ്ങളിലെ താരമായിട്ടുണ്ട്.
No guards …
— ??? ?????? ???????? Hassan Sajwani (@HSajwanization) May 24, 2023
No protocols …
No roadblocks ….
UAE President Sheikh Mohamed bin Zayed walking on a street like any other person … this how safe the UAE is … this is how humble my President is ! ????????
pic.twitter.com/er5Mad1M1E
ഇപ്പോഴിതാ വീണ്ടും അത്തരത്തിലുള്ള ഒരു വിഡിയോ ശ്രദ്ധനേടിയിരിക്കുകയാണ്. സാധാരണ പൗരന്മാരെ പോലെ റോഡിലൂടെ നടന്നു നീങ്ങുന്ന പ്രസിഡന്റാണ് വിഡിയോയിലുള്ളത്. ഒപ്പം മറ്റൊരാളുമുണ്ട്.
നോ ഗാർഡ്സ്, നോ പ്രോട്ടോകൾ, നോ റോഡ്ബ്ലോക്സ് എന്നീ ക്യാപ്ഷനോടെയാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹസ്സൻ സജ്വാനി എന്നയാളാണ് വിഡിയോ എടുത്തതും ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും. കമന്റ് ബോക്സ് നിറയെ പ്രസിഡന്റിനോടുള്ള ആദരവും സ്നേഹവുമാണ്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.