ഗ്ലോബൽ വില്ലേജ് അടുത്ത സീസൺ ഒക്ടോബറിൽ
ദുബായ്∙ ഗ്ലോബൽ വില്ലേജിന്റെ അടുത്ത സീസണിലേക്ക് വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും സംരംഭകർക്കും ക്ഷണം. ഒക്ടോബറിലാണ് പുതിയ സീസൺ തുടങ്ങുക. സ്റ്റാഫ് വീസ, സാധനങ്ങളുടെ ഇറക്കുമതി, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗൺ, റജിസ്ട്രേഷൻ, ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഗ്ലോബൽ വില്ലേജ് സംഘാടകരുടെ സഹായം ലഭിക്കും. ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിൽ റജിസ്ട്രേഷൻ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.