• Home
  • News
  • ഖത്തറിലെ ഏഷ്യക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാംപ് ജൂൺ 9ന്

ഖത്തറിലെ ഏഷ്യക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാംപ് ജൂൺ 9ന്

ദോഹ ∙ ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ ഏഷ്യക്കാർക്കായി സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐസി ) നടത്തുന്ന 19-ാം സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാംപ് ജൂൺ 9ന് നടക്കും. ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബുമായി സഹകരിച്ച് ഏയ്ൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത് സെന്ററിൽ രാവിലെ 7 മുതൽ വൈകിട്ട് 4.30 വരെയാണ് ക്യാംപ്. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവയുടെ മേൽനോട്ടത്തിലാണിത്.

നേത്ര പരിശോധന, ഓർത്തോപീഡിക്, ഫിസിയോതെറപ്പി, കാർഡിയോളജി, ഇഎൻടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇസിജി, അൾട്രാ സൗണ്ട് സ്‌കാനിങ്, കൊളസ്‌ട്രോൾ, യൂറിൻ പരിശോധന, ഓഡിയോമെട്രി, ഓറൽ ചെക്കപ്പ് തുടങ്ങിയ ടെസ്റ്റുകളും നടത്താം. ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ സൗജന്യമായി നൽകും.

ഇന്ത്യൻ ഡോക്ടേഴ്‌സ് ക്ലബ്ബിൽ നിന്നുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, വൊളന്റിയർമാർ എന്നിവരുടെ സേവനം ക്യാംപിൽ ലഭിക്കും. ക്യാംപിന്റെ ഭാഗമായി ആരോഗ്യ ബോധവൽകരണ ക്ലാസുകൾ രക്തദാനം, അവയവദാനം, കൗൺസലിങ് എന്നിവയുമുണ്ടാകും. ക്യാംപിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഈ മാസം 30 വരെ പേര് റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6000 7565.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All