• Home
  • News
  • കുവൈറ്റിൽ യാത്രയ്‌ക്ക് മുമ്പ് ബയോമെട്രിക് സ്‌കാൻ പൂർത്തിയാക്കാൻ ഇനി ഓൺലൈനായി ബുക

കുവൈറ്റിൽ യാത്രയ്‌ക്ക് മുമ്പ് ബയോമെട്രിക് സ്‌കാൻ പൂർത്തിയാക്കാൻ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം

കുവൈറ്റിൽ പൗരന്മാർക്കും, താമസക്കാർക്കും ഇനിമുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. https://meta.e.gov.kw/En/ എന്ന സൈറ്റ് വഴി യാത്ര ചെയ്യുന്നതിനു മുമ്പ് അവരുടെ ബയോ-മെട്രിക് സ്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജഹ്‌റ, അലി സബാഹ് അൽ-സേലം, ഫർവാനിയ, വെസ്റ്റ് മിഷ്‌റഫ് മേഖലകളിൽ പൗരന്മാർക്കും, താമസക്കാർക്കും യാത്രയ്‌ക്ക് മുമ്പ് ബയോ-മെട്രിക് സ്‌കാൻ പൂർത്തിയാക്കാൻ രാജ്യത്തുടനീളം നാല് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. വിവിധ സ്ഥലങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എന്നിരുന്നാലും, നിലവിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ തന്നെ എല്ലാ യാത്രക്കാരെയും രാജ്യം വിടാൻ അനുവദിക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All