നിയമലംഘനം: വാണിജ്യ സ്ഥാപനം അടച്ചിടാൻ ഉത്തരവ്
മനാമ: നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനം അടച്ചിടാൻ ലോവർ ക്രിമിനൽ കോടതി വിധി. കേസിൽ പ്രതികളായ രണ്ടു പേരിൽനിന്നായി 500 ദീനാർ വീതം പിഴയീടാക്കാനും ഉത്തരവുണ്ട്. സി.ആർ മരവിപ്പിക്കാനും സ്ഥാപനം പൂട്ടിയിടാനും വിദേശിയായ നടത്തിപ്പുകാരനെ ബഹ്റൈനിലേക്ക് തിരിച്ചുവരാത്തവിധം നാടുകടത്താനും വിധിച്ചു.
വ്യാപാര, വാണിജ്യ മന്ത്രാലയത്തിൽനിന്നുള്ള പരിശോധകർ കച്ചവട സ്ഥാപനത്തിലെത്തിയപ്പോൾ അംഗീകാരപത്രം മറച്ചുവെക്കുകയും ഏതുതരം ലൈസൻസിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന വിവരം വെളിപ്പെടുത്താതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് അധികൃതർ നടപടിയെടുക്കണമെന്നു കാണിച്ച് പ്രോസിക്യൂഷന് പരാതി നൽകിയത്.
സ്വദേശിയുടെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്താണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരാഴ്ചക്കുള്ളിൽ നിയമലംഘനം ഒഴിവാക്കാൻ നോട്ടീസ് നൽകിയെങ്കിലും അത് പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ബന്ധപ്പെട്ടവർ കടുത്ത നടപടി സ്വീകരിച്ചത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.