വിലക്കയറ്റം തടയണം
ഇന്ത്യയിൽ ഭക്ഷ്യവസ്തുക്കൾക്ക് വില വർധിച്ചതിന്റെ ഫലമായി ജനങ്ങൾ വളരെയധികം ദുരിതത്തിലാണ്. വൻകിട മുതലാളിമാർ ബാങ്കിൽനിന്ന് ലോൺ എടുത്തു തിരിച്ചടക്കാതെ വിദേശത്ത് താമസിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ മേൽ ഈ നഷ്ടങ്ങളുടെ നികുതിഭാരം ചുമത്തുന്നത് സങ്കടകരമാണ്. എന്നിരുന്നാലും പൊതുജനങ്ങൾ സർക്കാറിന് കൊടുക്കേണ്ട കെട്ടിട നികുതി, ഭൂനികുതി തുടങ്ങിയവ അതത് സമയത്ത് കൃത്യമായി അടക്കേണ്ടതുണ്ട്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക ബാങ്കിൽനിന്നും ഐ.എം.എഫിൽനിന്നും കടം വാങ്ങുകയും പലിശ ഇനത്തിൽ മാത്രം കോടിക്കണക്കിന് രൂപ നൽകുകയും ചെയ്യുന്നു. അതുകൊണ്ട് പൊതുജനങ്ങൾ സർക്കാറിന് കൊടുക്കേണ്ട നികുതി സമയബന്ധിതമായി അടക്കുകയും സർക്കാർ അനാവശ്യ ചെലവുകൾ ഒഴിവാക്കി നികുതി പണം രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കുകയും വേണം. കുത്തക മുതലാളിമാരുടെ കടങ്ങൾ എഴുതി തള്ളാതെ സർക്കാറിലേക്ക് കണ്ടുകെട്ടാനുള്ള നിയമനടപടികൾ സ്വീകരിക്കുകയും വേണം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.