കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി ഈ രാജ്യം
കുവൈത്ത് സിറ്റി; കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തിവെക്കണമെന്ന domestic worker ആവശ്യവുമായി ഫിലിപ്പീൻസ്. കുവൈത്തിൽ അടുത്തിടെ ഫിലിപ്പീനോ ഗാർഹിക തൊഴിലാളി കൊലചെയ്യപ്പെട്ടതിനെ തുടർന്നാണ് ഈ ആവശ്യം ഉയർന്നിരിക്കുന്നത്. 34കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും അതിന് ശേഷം മൃതദേഹം കത്തിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്തിലേക്ക് ഇനി തൊഴിലാളികളെ അയയ്ക്കരുതെന്ന ആവശ്യം ഫിലിപ്പീൻ കോണ്ഗ്രസിലെ ( പാർലമെന്റ് )നിരവധി അംഗങ്ങൾ മുന്നോട്ട് വച്ചത്. 2018 ൽ മുൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെർട്ടെ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം വീണ്ടും എടുക്കണമെന്നാണ് സെനറ്റർ ജിംഗ്വെ എസ്ട്രാഡ ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ, കുവൈത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി നിലവിലുള്ള നയങ്ങൾ അവലോകനം ചെയ്യാൻ കുടിയേറ്റ തൊഴിൽ വകുപ്പും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.