വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ വയറിനുള്ളില്‍ ഒരു കിലോയിലധികം മയക്കുമരുന്ന്
ദോഹ : സ്വന്തം വയറിനുള്ളില്‍ ഒളിപ്പിച്ച ഒരു കിലോയിലധികം മയക്കുമരുന്നുമായി യുവാവ് ഖത്തറില്‍ പിടിയിലായി. വിദേശ രാജ്യത്തു നിന്ന് ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെയാണ് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കിയത്. വയറിനുള്ളില്‍ മയക്കുമരുന്ന് ഉണ്ടെന്ന് മനസിലായതോടെ ആശുപത്രിയിലേക്ക് മാറ്റി.
1.120 കിലോഗ്രാം മെറ്റാംഫിറ്റമീന്‍ എന്ന മയക്കുമരുന്നാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മയക്കുമരുന്ന് ചെറിയ ക്യാപ്‍സ്യൂളുകളാക്കിയാണ് ശരീരത്തിനുള്ളില്‍ തന്നെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. യുവാവിനെ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. പിടികൂടിയ മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‍തു. പിടിയിലായ ആള്‍ ഏത് രാജ്യക്കാരന്‍ ആണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.