• Home
  • News
  • ലോകകപ്പ്, ഒമാൻ വഴി ഖത്തറിലേക്ക് പറക്കുന്നവരുടെ എണ്ണം വർധിച്ചു

ലോകകപ്പ്, ഒമാൻ വഴി ഖത്തറിലേക്ക് പറക്കുന്നവരുടെ എണ്ണം വർധിച്ചു

മ​സ്ക​ത്ത് : ഒ​മാ​ൻ എ​യ​റി​ന്‍റെ ലോ​ക​ക​പ്പ് വി​മാ​ന സ​ർ​വി​സു​ക​ൾ ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വു​ന്നു. ലോ​ക​ക​പ്പ് കാ​ണാ​ൻ ഖ​ത്ത​റി​ൽ പോ​വു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഷ​ട്ടി​ൽ സ​ർ​വി​സ് അ​ട​ക്ക​മു​ള്ള​വ​യാ​ണ് ഒ​മാ​ൻ എ​യ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് കാ​ര​ണം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി ഫു​ട്ബാ​ൾ പ്രേ​മി​ക​ളാ​ണ് ഒ​മാ​ൻ വ​ഴി ഖ​ത്ത​റി​ലേ​ക്ക് പോ​വു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക് മ​റ്റ് നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​നി​ൽ​നി​ന്നു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും താ​ര​ത​മ്യേ​ന കു​റ​വാ​ണ്. സാ​ധാ​ര​ണ ക്ലാ​സി​ന് 49 റി​യാ​ലാ​ണ് ഒ​മാ​ൻ എ​യ​ർ ഈ​ടാ​ക്കു​ന്ന​ത്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ര​ക്കും വ​ർ​ധി​ച്ചു.

മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് പു​റ​ത്ത് ഒ​മാ​ൻ എ​യ​റി​ന്റെ ലോ​ക​ക​പ്പ് ഡെ​സ്ക് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ലോ​ക​ക​പ്പ് ചെ​ക് ഇ​ൻ കൗ​ണ്ട​റും പ്ര​ത്യേ​ക എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റും സ്ഥാ​പി​ച്ച​ത് യാ​ത്ര ഏ​റെ ഗു​ണ​ക​ര​മാ​ക്കി​യി​ട്ടു​ണ്ട്. ചി​ല രാ​ജ്യ​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ കൂ​ട്ട​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഘോ​ഷ പ്ര​തീ​തി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച അ​ർ​ജ​ൻ​റീ​ന ടീ​മി​ന്‍റെ ആ​രാ​ധ​ക​ർ വി​മാ​ന​ത്താ​ള​ത്തി​ലെ​ത്തി​യ​ത് ഏ​റെ ആ​വേ​ശം പ​ക​ർ​ത്തി​യാ​ണ്.

ആ​ർ​പ്പ് വി​ളി​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മൊ​ക്കെ​യാ​യി ടീം ​ജ​ഴ്സി​യ​ണി​ഞ്ഞ് ഇ​വ​രെ​ത്തി​യ​ത് മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ലോ​ക​ക​പ്പ് പാ​ക്കേ​ജി​ൽ എ​ത്തു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കാ​നും തി​രി​ച്ച് കൊ​ണ്ടു​വ​രാ​നു​മൊ​ക്കെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം അ​ട​ക്ക​മു​ള്ള​വ​യും ഒ​രു​ക്കി​യി​രു​ന്നു.

ഒ​മാ​ൻ എ​യ​ർ ഏ​റ്റ​വും കു​റ​ഞ്ഞ ലോ​ക​ക​പ്പ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ന​ൽ​കി​യ​തോ​ടെ യു.​എ.​ഇ​യി​ൽ​നി​ന്ന് പോ​ലും ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ഒ​മാ​ൻ വ​ഴി യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. യു.​എ.​ഇ.​യി​ലെ ചി​ല ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ കാ​ർ മാ​ർ​ഗം മ​സ്ക​ത്തി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മ​റ്റും താ​മ​സ​യി​ട​ങ്ങ​ൾ​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി ഒ​മാ​ൻ എ​യ​ർ വ​ഴി ലോ​ക​ക​പ്പ് കാ​ണാ​ൻ പോ​വു​ന്ന​വ​രു​മു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ തി​രി​ച്ച് ഒ​മാ​നി​ലെ​ത്തി വാ​ഹ​ന​വു​മെ​ടു​ത്താ​ണ് തി​രി​ച്ചു പോ​വു​ന്ന​ത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All