ഖത്തർ ലോകകപ്പ് : ആരാധകർക്ക് ആശ്വാസമായി ഒമാൻ നിർമിത ബസുകൾ
മസ്കത്ത് : ഖത്തർ ലോകകപ്പിൽ ആരാധകരും മറ്റും ഒരുഗ്രൗണ്ടിൽനിന്ന് മറ്റൊരു സ്ഥലേക്ക് സഞ്ചരിക്കാൻ ഉപയോഗിക്കുന്നത് ഒമാൻ നിർമിത ബസുകളിൽ. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയയിൽ കർവ മോട്ടേഴ്സ് നിർമിച നൂറോളം ബസുകളാണ് ഖത്തറിന്റെ വീഥികളിൽ സഞ്ചാരിളെയും വഹിച്ച് സർവിസ് നടത്തുന്നത്.ആധുനിക രീതിയിലുള്ള ബസിന്റെ നിർമാണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധക കൂട്ടത്തിന്റെ മനം ഇതിനകം കവർന്നിട്ടുണ്ട്. ലോകകപ്പ് മുന്നിൽ കണ്ട് ഒക്ടോബറിൽ നൂറോളം ബസുകളാണ് കമ്പനി ഖത്തറിലേക് അയച്ചിട്ടുള്ളത്. നൂറുബസുകളുടെ നിർമാണം പൂർത്തിയാക്കിയ സെപ്റ്റംബറിൽ ആഘോഷ പരിപാടികൾ നടത്തിയിരുന്നു.കമ്പനിയുടെ ഈ വർഷത്തെ സുപ്രധാന ലക്ഷ്യങ്ങളൊന്നായിരുന്നു നൂറുബസുകളുടെ നിർമാണം. ആറുമാസം കൊണ്ടാണ് ഈ സുപ്രധാന ലക്ഷ്യത്തിലേക്ക് കമ്പനി എത്തിയത്.
കോവിഡിനെ തുടന്ന് ലോകമെമ്പാടും നിലനിന്നിരുന്ന ബുദ്ധിമുട്ടുകളും ലോജിസ്റ്റിക് വെല്ലുവിളികളും അതിജിവിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് കർവ മോട്ടോഴ്സ് സി.ഇ.ഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞിരുന്നു.ജൂൺ 23ന് ആയിരുന്നു കർവ മോട്ടോഴ്സ് തങ്ങളുടെ ബസ് ഫാക്ടറി ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ തുറക്കുന്നത്. 5, 68,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫാക്റി ഒരുക്കിയിരിക്കുന്നത്.
ഇവിടെ സിറ്റി, സ്കൂൾ, ഇന്റർസിറ്റി ബസുകൾ അടക്കമുള്ളവ നിർമിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന ചെയ്തിരിക്കുന്നത് പ്രതിവർഷം 700 ബസുകൾ ഫാക്ടറിക്ക് നിർമിക്കാൻ കഴിയും. ഒമാനും ഖത്തറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഫാക്ടറി.ഖത്തറിലെ പൊതു മേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് ബസ് നിർമാണ് മേഖലയിൽ നിക്ഷേപം ഇറക്കിയിരിക്കുന്നത്. ഖത്തർ കമ്പനി പദ്ധതിയുടെ 70 ശതമാനവും ഒമാൻ ഇൻവെസ്ററ്മെൻറ് അതോറിറ്റി 30 ശതമാനവുമാണ് വഹിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേങ്കതിക വിദ്യയാണ് ഫാക്ടറിൽ ഉപയോഗിക്കുന്നത്. അസ്ംസ്കൃത വസ്തുക്കൾ സൂക്ഷിച്ച് വെക്കുന്നതിനുള്ള വിശാലമായ വെയർ ഹൗസുകൾ, കട്ടിങിനും വെൽഡിങിനും പെയിൻറിങിനും വേണ്ടിയുള്ള പ്രത്യേക വർക്ക് ഷോപുകൾ, യാന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും വാഹനത്തിലെ ഉപകരങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ തുടങ്ങിയ വിശാലമായ സൗകര്യങ്ങളണ് ഫാക്ടറിയിലുള്ളത്.കർവ ഓട്ടോമോട്ടീവ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ സാദ് ബിൻ അഹമ്മദ് അൽ മോഹൻനാദി ഈ വർഷം തുടക്കത്തിൽ കമ്പനിയുടെ ലക്ഷ്യ വിപണി ഗൾഫാണെന്ന് വെളിപ്പെടുത്തി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.