• Home
  • News
  • തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം: പ്രവാസി മലയാളി അന്തരിച്ചു

തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം: പ്രവാസി മലയാളി അന്തരിച്ചു

റിയാദ് ∙ വാഹനാപകടത്തെ തുടർന്ന് തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം മൂലം കൊല്ലം പുനലൂർ സ്വദേശി ജെറി ജോർജ് (57) റിയാദിൽ അന്തരിച്ചു. പുനലൂർ ചെമ്മന്തൂർ മനാട്ട് വീട്ടിൽ ജോർജ് - ഏലിയാമ്മ ദമ്പതികളുടെ മകനാണ്. റമദാൻ 17ന് എക്സിറ്റ് 18 ലെ ഇസ്‌തംബൂൾ സ്ട്രീറ്റിലെ സിഗ്നലിൽ വെച്ച് ജെറി ഓടിച്ചിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പിന്നീട് അഗ്നിശമന വിഭാഗമെത്തി വാഹനം പൊളിച്ചാണ് ജെറിയെ പുറത്തെടുത്തത്.

ഇരു കാലുകൾക്കും ഗുരുതരമായ പരുക്കേറ്റ ജെറി കഴിഞ്ഞ ഒരു മാസത്തോളമായി അൽ ഇമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ച ഡിസ്‌ചാർജ് വാങ്ങി നാട്ടിൽ  പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരിക്കെയാണ് മരണം സംഭവിച്ചത്. റിയാദ് ബത്ഹയിലെ ആർഎംആർ കാർഗോ കമ്പനിയിൽ 6 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സാറാമ്മ. ഏകമകൾ അലീന മറിയം. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. മറ്റ് അനുബന്ധ ചെലവുകൾ കമ്പനി വഹിച്ചു. എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All