• Home
  • News
  • ഒമാനിൽ ന്യൂനമര്‍ദ്ദം, നാളെ മുതൽ രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത വേണമ

ഒമാനിൽ ന്യൂനമര്‍ദ്ദം, നാളെ മുതൽ രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത വേണമെന്ന് അറിയിപ്പ്

മസ്‌കറ്റ് : ഒമാനില്‍ നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി് രാജ്യത്ത് രണ്ടു ദിവസം കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളില്‍ രാജ്യത്തെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

മാര്‍ച്ച് 26 ചൊവ്വ, 27 ബുധന്‍ ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അല്‍ഹജര്‍ പര്‍വ്വത നിരകളിലും ദോഫാര്‍, ശര്‍ഖിയ, അല്‍വസ്ത ഗവര്‍ണറേറ്റുകളിലുമായിരിക്കും മഴ ലഭിക്കുക. വിവിധ പ്രദേശങ്ങളില്‍ 10 മുതല്‍ 40 മി.മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഒമാൻ കടലിന്‍റെയും പടിഞ്ഞാറൻ മുസന്ദത്തിന്‍റയും തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്​ധമാകും. തിരമാലകൾ 1.5മുതൽ മൂന്ന്​ മീറ്റർവരെ ഉയരാനും സാധ്യതയുണ്ട്. മണിക്കൂറിൽ 22മുതൽ 48 കി.മീറ്റർ വേഗതയിൽ കാറ്റ്​ വീശും. ഇത് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All