• Home
  • News
  • മക്കയിൽ ബസപകടത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾ മരിച്ചു

മക്കയിൽ ബസപകടത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾ മരിച്ചു

റിയാദ് : മക്കയിൽ കോളേജ് ബസ് അപകടത്തിൽ പെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു. നാല് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മക്കയിലെ നാലാം റിങ് റോഡിലാണ് ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിൽ നിന്ന് വിദ്യാർഥിനികളെ കയറ്റി വന്ന മിനി ബസ് അപകടത്തിൽപ്പെട്ടത്. അൽസാഹിർ ഡിസ്ട്രിക്റ്റിലെ യൂനിവേഴ്സിറ്റി ബ്രാഞ്ചിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥിനികളാണ് ബസിലുണ്ടായിരുന്നത്.

മഴ കാരണം ബസ് തെന്നിമാറി റോഡിെൻറ മധ്യത്തിലെ ലൈറ്റിങ് തൂണുകളിലൊന്നിൽ ഇടിച്ചതാണ് അപകട കാരണം. പൊലീസ്, റെഡ് ക്രസൻറ് ടീമുകൾ അപകടസ്ഥലത്ത് എത്തി മൃതദേഹങ്ങൾ മോർച്ചറിയിലേക്കും പരിക്കേറ്റവരെ ആശുപത്രികളിലേക്കും കൊണ്ടുപോയി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All