മസ്കത്തില് എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം
മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചില്‍ എട്ട് പ്രവാസികള്‍ കടലില്‍ വീണു. ഒരാള്‍ മരിച്ചതായും മറ്റു ഏഴ് പേരെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. ഏഴ് പേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണ്. എന്നാല്‍, ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.