• Home
  • News
  • യുഎഇയിൽ തൊഴിലന്വേഷകരെ ലക്ഷ്യമിട്ടും തട്ടിപ്പ്, വേണം ജാഗ്രത

യുഎഇയിൽ തൊഴിലന്വേഷകരെ ലക്ഷ്യമിട്ടും തട്ടിപ്പ്, വേണം ജാഗ്രത

അബുദാബി ∙ ഫോണിൽ വിളിച്ചും എസ്എംഎസ്, ഇ–മെയിൽ സന്ദേശങ്ങൾ വഴിയും എത്തുന്ന പുതിയ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വ്യാജ വെബ്സൈറ്റുകളിലൂടെ എത്തുന്ന ഹൈടെക് തട്ടിപ്പിൽ വീഴരുതെന്നും ഓർമിപ്പിച്ചു. വ്യാജ റിക്രൂട്മെന്റ് വെബ്സൈറ്റ് നിർമിച്ച് തൊഴിൽ അന്വേഷകരെ ലക്ഷ്യമിട്ട് പ്രത്യേക തട്ടിപ്പും നടന്നുവരുന്നു. തെറ്റായ വിവരങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംശയാസ്പദമായ സന്ദേശമോ ലിങ്കോ തുറക്കരുത്. തട്ടിപ്പിനെക്കുറിച്ച് 800 2626 എന്ന നമ്പറിൽ വിളിച്ചോ 2828 നമ്പറിലേക്ക് സന്ദേശമയച്ചോ അബുദാബി പൊലീസിനെ അറിയിക്കണം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All