• Home
  • News
  • സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍

സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍

തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം.  പല കാരണങ്ങള്‍ കൊണ്ട് സ്ട്രോക്ക് ഉണ്ടാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍, പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ഭക്ഷണക്രമം, അമിത മദ്യപാനം, ഉറക്കമില്ലായ്മ, സ്ട്രെസ് എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും ഹാര്‍ട്ട് അറ്റാക്ക് വന്നവരിലും ഹൃദയമിടിപ്പ് ക്രമം അല്ലാത്തവരിലും സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 

മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളർച്ച, നടക്കുമ്പോൾ ബാലൻസ് തെറ്റുക, അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക, കാഴ്ചയോ കേൾവിയോ നഷ്ടമാകുക, പെട്ടെന്ന് മറവി ഉണ്ടാകുക തുടങ്ങിയവയൊക്കെ സ്ട്രോക്കിന്‍റെ ലക്ഷണങ്ങളാകാം.

സ്‌ട്രോക്ക് സാധ്യതയെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. സ്‌ട്രോക്ക് സാധ്യതയെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക. 
2. പതിവായി വ്യായാമം ചെയ്യുക.
3. സ്‌ട്രോക്ക് തടയാന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അമിതമായ ഉപ്പിന്‍റെ ഉപയോഗം ഒഴിവാക്കുക, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക. 
4. അന്നജം കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. 
5. പഴങ്ങളും പച്ചക്കറികളും ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
6. മദ്യം- പുകവലി എന്നിവയും ഉപേക്ഷിക്കുക
7. രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കുക, കൊളസ്ട്രോളും നിയന്ത്രിക്കുക.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All