• Home
  • News
  • ത്രില്ലടിപ്പിച്ച് വാട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം

ത്രില്ലടിപ്പിച്ച് വാട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം

ഇനി വെബ് വേര്‍ഷനിലും ചാറ്റ് ലോക്ക് പരീക്ഷിക്കാനുള്ള നീക്കവുമായി വാട്‌സ്ആപ്പ്. ഉടന്‍ തന്നെ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷനില്‍ ചാറ്റ് ലോക്ക് ഐക്കണ്‍ ചേര്‍ക്കുമെന്ന് ഓള്‍ലൈന്‍ വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവഴി രഹസ്യ ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ ഉപയോഗിക്കാനും അവ ലോക്ക് ചെയ്ത് ഫോള്‍ഡറിലാക്കാനും സാധിക്കും. വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. ഫോണ്‍ മറ്റുള്ളവരുടെ കയ്യിലെത്തിയാലും ലോക്ക് ചെയ്ത ചാറ്റുകള്‍ അവര്‍ക്ക് വായിക്കാനാകില്ല. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റും. കൂടാതെ ഈ ചാറ്റിലേക്ക് നോട്ടിഫിക്കേഷനുകള്‍ ഹൈഡും ചെയ്യും. 

നിലവില്‍ ഫോണ്‍ ആപ്പിലെ ലോക്ക് ചെയ്ത ചാറ്റുകള്‍ വെബ് വേര്‍ഷനില്‍ മറ്റ് ചാറ്റുകള്‍ക്കൊപ്പം തന്നെ കാണാനാവും. വാട്‌സ്ആപ്പ് ചാറ്റില്‍ ഡിസപ്പിയറിങ് മെസെജസിന് താഴെയായാണ് ചാറ്റ് ലോക്ക് ഓപ്ഷനുള്ളത്. ഇത് ഓണ്‍ ചെയ്ത് വച്ചാല്‍ ചാറ്റ് ലോക്കാകും. ബയോമെട്രിക് സുരക്ഷ വച്ചാണ് ഇത് ലോക്ക് ചെയ്യുന്നത്. ചാറ്റ് ലിസ്റ്റിന് മുകളിലായി കാണുന്ന ലോക്ക്ഡ് ചാറ്റ് ഫോള്‍ഡറിന് അകത്താകും ഇത് ഉണ്ടാകുക.

അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചര്‍ വിപുലീകരിച്ച് കൊണ്ട് കമ്പനി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ചാറ്റ് ലോക്കിനായുള്ള പുതിയ സീക്രട്ട് കോഡാണ് അവതരിപ്പിച്ചത്.  കൂടാതെ ലോക്ക് ചെയ്ത ചാറ്റുകള്‍ ഒരു രഹസ്യ കോഡിന് പിന്നില്‍ ഹിഡനായി സൂക്ഷിക്കാന്‍ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോണ്‍ ഒരു സുഹൃത്തിന് കൈമാറുമ്പോഴോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കൈയ്യിലെത്തിപ്പെട്ടാലോ ഉപയോക്താക്കളുമായുള്ള സെന്‍സിറ്റീവ് സംഭാഷണങ്ങള്‍ സീക്രട്ടായി തന്നെ സൂക്ഷിക്കാനാകും.

ലോക്ക് ചെയ്ത ചാറ്റുകളുടെ ലിസ്റ്റ് തുറന്ന് മുകളിലുള്ള ത്രീ-ഡോട്ട് മെനുവില്‍ ടാപ്പുചെയ്യുക > സെറ്റിങ്‌സ്> ചാറ്റ് ലോക്ക് > ടോഗിള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ ഹൈഡ് ചെയ്യുക. എളുപ്പത്തില്‍ ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു രഹസ്യ കോഡ് നല്‍കുക. അതോടെ ലോക്ക് ചെയ്ത ചാറ്റുകള്‍ പ്രധാന ചാറ്റില്‍ ദൃശ്യമാകുന്നത് അവസാനിക്കും. വിന്‍ഡോയില്‍, നിലവില്‍, ചാറ്റ് സ്‌ക്രീനില്‍ താഴേക്ക് സൈ്വപ്പു ചെയ്യുമ്പോള്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ക്ക് വാട്‌സ്ആപ്പ് ഒരു ഷോര്‍ട്ട്കട്ട് കാണിക്കുന്നു. നിങ്ങളുടെ വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിച്ച് ഇവ ആക്സസ് ചെയ്യാന്‍ കഴിയും. രഹസ്യ കോഡ് സജ്ജീകരിച്ച ശേഷം, വാട്‌സ്ആപ്പില്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ കണ്ടെത്താന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ. ആപ്പിലെ തിരയല്‍ ബാറില്‍ അതേ രഹസ്യ കോഡ് നല്‍കിയാല്‍ സന്ദേശങ്ങള്‍ കാണിക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All