• Home
  • News
  • ഫോ​ണി​ൽ വി.​പി.​എ​ൻ ഉ​ണ്ടോ? പി​ടി​ക്ക​പ്പെ​ട്ടാ​ൽ 10 ല​ക്ഷം റി​യാ​ൽ പി​ഴ

ഫോ​ണി​ൽ വി.​പി.​എ​ൻ ഉ​ണ്ടോ? പി​ടി​ക്ക​പ്പെ​ട്ടാ​ൽ 10 ല​ക്ഷം റി​യാ​ൽ പി​ഴ

പി​ഴ കൂ​ടാ​തെ ഒ​രു വ​ർ​ഷം ത​ട​വും ല​ഭി​ച്ചേ​ക്കാം

നി​രോ​ധി​ത സൈ​റ്റു​ക​ളും ആ​പ്പു​ക​ളും തു​റ​ന്നാ​ൽ അ​ഞ്ച്​ ല​ക്ഷം റി​യാ​ൽ പി​ഴ

റി​യാ​ദ്​: മൊ​ബൈ​ൽ ഫോ​ണി​ൽ വി.​പി.​എ​ൻ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​തി​ട്ടു​ണ്ടോ? സൗ​ദി പൊ​ലീ​സി​​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പ​ണി കി​ട്ടും. 10 ല​ക്ഷം റി​യാ​ൽ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം ത​ട​വോ ര​ണ്ടും കൂ​ടി​യോ എ​ന്താ​യാ​ലും ശി​ക്ഷ ഉ​റ​പ്പാ​ണ്. നി​രോ​ധി​ത ​വെ​ബ്​ സൈ​റ്റു​ക​ളും ആ​പ്ലി​ക്കേ​ഷ​നു​ക​ളും തു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണ്​ ‘വി​ർ​ച്വ​ൽ പ്രൈ​വ​റ്റ്​ നെ​റ്റ്​​വ​ർ​ക്ക്’​ (വി.​പി.​എ​ൻ). പ്ലേ ​സ്​​റ്റോ​റി​ലും ആ​പ്​ സ്​​റ്റോ​റി​ലും ല​ഭ്യ​മാ​യ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ സ്​​മാ​ർ​ട്ട്​ ഫോ​ണി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​ത്, സൗ​ദി​യി​ൽ നി​ല​വി​ൽ ത​ട​യ​പ്പെ​ട്ട സൈ​റ്റു​ക​ളും ആ​പ്ലി​ക്കേ​ഷ​നു​ക​ളു​മെ​ല്ലാം എ​ളു​പ്പ​ത്തി​ൽ തു​റ​ക്കാ​നാ​വും. വാ​ട്​​സ്​​ആ​പ്​ ഓ​ഡി​യോ വി​ഡി​യോ കാ​ളി​ന്​ സൗ​ദി​യി​ൽ വി​ല​ക്കു​ള്ള​തി​നാ​ൽ അ​ത്​ ല​ഭ്യ​മാ​ക്കാ​നും ആ​ളു​ക​ൾ വി.​പി.​എ​ൻ പ​ഴു​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​റു​ണ്ട്.

ഇ​തു​പോ​ലെ ത​ട​യ​പ്പെ​ട്ട പ​ല ആ​പ്പു​ക​ളു​ടെ​യും ഏ​താ​ണ്ടെ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ പ​ല​രും നി​യ​മ​ത്തെ​യും ശി​ക്ഷ​യേ​യും കു​റി​ച്ച്​ വേ​ണ്ട​ത്ര അ​വ​ബോ​ധ​മി​ല്ലാ​തെ ത​ങ്ങ​ളു​ടെ ഫോ​ണു​ക​ളി​ൽ വി.​പി.​എ​ൻ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യാ​റു​ണ്ട്.

രാ​ജ്യ​ത്തി​​ന്റെ പാ​ര​മ്പ​ര്യ​വും സാ​മൂ​ഹി​ക​വു​മാ​യ മ​ത ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്കും നി​യ​മ വ്യ​വ​സ്ഥക​ൾ​ക്കും​ വി​രു​ദ്ധ​മാ​യ​തും രാ​ജ്യ​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തു​മാ​യ വെ​ബ്​​സൈ​റ്റു​ക​ളും ആ​പ്പു​ക​ളും ക​ണ്ടെ​ത്തി ത​ട​യു​ന്ന​ത്​​ സൗ​ദി​യി​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ, സ്​​പേ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ക​മീ​ഷ​ൻ (സി.​ഐ.​ടി.​സി) ആ​ണ്. പൊ​ലീ​സോ മ​റ്റ്​ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രോ ഫോ​ണി​ൽ വി.​പി.​എ​ൻ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി​ക്ക്​ പി​ന്നെ കാ​ല​താ​മ​സ​മു​ണ്ടാ​വി​ല്ലെ​ന്ന്​ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ്​​ അ​ധി​കൃ​ത​ർ.

വി.​പി.​എ​ൻ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​തശേ​ഷം അ​ത്​ ഫോ​ണി​ൽ ഒ​ളി​പ്പി​ച്ചി​ട്ടാ​ലും സം​ശ​യം തോ​ന്നു​ന്ന​പ​ക്ഷം പൊ​ലീ​സി​ന്​ നി​ഷ്​​പ്ര​യാ​സം ട്രാ​ക്ക്​ ചെ​യ്​​ത്​ ക​ണ്ടെ​ത്താ​ൻ ക​ഴി​യും.​ ഇ​തി​ന്​ പു​റ​മെ നി​രോ​ധി​ക്ക​പ്പെ​ട്ട ഏ​തെ​ങ്കി​ലും വെ​ബ്​​സൈ​റ്റ്​ തു​റ​ന്ന​താ​യി തെ​ളി​ഞ്ഞാ​ൽ രാ​ജ്യ​ത്തെ ആ​ൻ​റി സൈ​ബ​ർ ക്രൈം ​നി​യ​മം ആ​ർ​ട്ടി​ക്കി​ൾ മൂ​ന്ന്​ പ്ര​കാ​രം അ​ഞ്ച്​ ല​ക്ഷം റി​യാ​ലാ​ണ്​ പി​ഴ.

ലൈം​ഗി​ക ഉ​ള്ള​ട​ക്ക​ങ്ങ​ളു​ള്ള ഏ​താ​ണ്ട്​ 60,000 വെ​ബ്​​സൈ​റ്റു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്. അ​തു​പോ​ലെ അ​ർ​ധ ന​ഗ്​​ന​ത വെ​ളി​വാ​ക്കു​ന്ന സൈ​റ്റു​ക​ൾ, എ​ൽ.​ജി.​ബി.​ടി അ​വ​കാ​ശ​ങ്ങ​ളും സം​സ്​​കാ​ര​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സൈ​റ്റു​ക​ൾ, ഡേ​റ്റി​ങ്​ ആ​പ്പു​ക​ളും സൈ​റ്റു​ക​ളും, രാ​ജ്യ​ത്തി​​നും ഗ​വ​ൺ​മെൻറ്​ ന​യ​ങ്ങ​ൾ​ക്കും എ​തി​രാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ള്ള ന്യൂ​സ്​ പോ​ർ​ട്ട​ലു​ക​ൾ, ത​ദ്ദേ​ശീ​യ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന​തും അ​സ്ഥി​ര​ത​യും അ​രാ​ജ​ക​ത്വും അ​തി​ക്ര​മ​ങ്ങ​ളും വി​ഭാ​ഗീ​യ​ത​യും സൃ​ഷ്​​ടി​ക്കു​ന്ന​തു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ള്ള വെ​ബ്​​സൈ​റ്റു​ക​ൾ.

രാ​ജ്യ​സു​ര​ക്ഷ​ക്കും ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​യ ഭീ​ക​ര​വാ​ദ, തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ​യും രാ​ജ്യം നി​രോ​ധി​ച്ച സം​ഘ​ട​ന​ക​ളു​ടെ​യും പോ​ർ​ട്ട​ലു​ക​ൾ, ഹാ​ക്കി​ങ്​ സോ​ഫ്​​റ്റു​വെ​യ​റു​ക​ൾ ന​ൽ​കു​ന്ന വെ​ബ്​​സൈ​റ്റു​ക​ൾ, ഇ​സ്​​ലാ​മി​നും പ്ര​വാ​ച​ക​നും എ​തി​രാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ള്ള സൈ​റ്റു​ക​ൾ, ഇ​സ്​​ലാ​മി​നെക്കുറി​ച്ച്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന പോ​ർ​ട്ട​ലു​ക​ൾ, പ​ക​ർ​പ്പ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ, വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളും രാ​ജ്യ​ത്ത്​ വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ഷോ​പ്പി​ങ്​ സൈ​റ്റു​ക​ൾ, മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും വി​ൽ​ക്കു​ന്ന പോ​ർ​ട്ട​ലു​ക​ൾ.

വ്യ​ക്തി​ഹ​ത്യ​യും ഇ​ൻ​റ​ർ​​നെ​റ്റ്​ ദു​രു​പ​യോ​ഗ​വും ല​ക്ഷ്യ​മി​ട്ടു​ള്ള പോ​ർ​ട്ട​ലു​ക​ൾ, വി.​പി.​എ​ൻ വെ​ബ്​​സൈ​റ്റു​ക​ൾ, ചൂ​താ​ട്ട​ത്തി​നും ഓ​ൺ​ലൈ​ൻ പ​ന്ത​യ​ത്തി​നു​മു​ള്ള വെ​ബ്​​സൈ​റ്റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പോ​ർ​ട്ട​ലു​ക​ൾ​ക്കും ആ​പ്ലി​ക്കേ​ഷ​നു​ക​ൾ​ക്കു​മാ​ണ്​ സി.​ഐ.​ടി.​സി വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ങ്ങ​നെ​യു​ള്ള​വ വി.​പി.​എ​ന്നോ മ​റ്റ്​ പ​ഴു​തു​ക​ളോ ഉ​പ​യോ​ഗി​ച്ച്​ തു​റ​ന്നാ​ലാ​ണ്​ അ​ഞ്ച്​ ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ ല​ഭി​ക്കു​ക.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All