ഖത്തറിൽ ശക്തമായ മഴയ്ക്ക് സാധ്യത
ദോഹ ∙ ഈ ആഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. തണുപ്പ് കൂടും.16, 17 തീയതികളിൽ മഴ കനക്കും. മഴയ്‌ക്കൊപ്പം മിന്നലും കാറ്റുമുണ്ടാകും. കാറ്റിനൊപ്പം പൊടി ഉയരുന്നത് ദൂരക്കാഴ്ചയെ ബാധിക്കും. അന്തരീക്ഷ ഈർപ്പവും കുറയും.
ശൈത്യത്തിന്റെ വരവറിയിച്ച് ഈ മാസം 11നാണ് അൽ ഗഫ്ർ നക്ഷത്രം ഉദിച്ചത്. സിറിയസ് നക്ഷത്രങ്ങളിൽ ആദ്യത്തേതും ശരത്കാല രാശികളിൽ ആറാമത്തേതും അൽ വാസ്മിന്റെ മൂന്നാമത്തേതുമായ അൽ ഗഫ്‌റിന്റെ സാന്നിധ്യം 13 ദിവസം നീളും. ഇക്കാലയളവിൽ കടൽ പ്രക്ഷുബ്ധമാകും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.