പ്രവാസി മലയാളി പക്ഷാഘാതത്തെ തുടര്‍ന്ന് നിര്യാതനായി
സലാല : പാലക്കാട് കൂറ്റനാട് കുമരമ്പത്തൂര്‍ സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) സലാലയില്‍ നിര്യാതനായി. പക്ഷാഘാതത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി സലാലയില്‍ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: റഹീമ. മക്കൾ: റംസീന, ഹസനത്ത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് സാന്ത്വനം ഭാരവാഹികള്‍ അറിയിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.