• Home
  • News
  • സൗദിയില്‍ ലോറി മറിഞ്ഞ് തീപ്പിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

സൗദിയില്‍ ലോറി മറിഞ്ഞ് തീപ്പിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

♦കൊണ്ടോട്ടി സ്വദേശി വേണുവാണ് മരിച്ചത്

♦മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും

♦അപകടത്തില്‍ ലോറി പൂര്‍ണമായും കത്തിനശിച്ചു

ജിദ്ദ: സൗദി അറേബ്യയില്‍ ലോറി മറിഞ്ഞ് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു. കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് സ്വദേശി വേണു (54) ആണ് മരിച്ചത്. അപകടത്തില്‍ ലോറി പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവറായി ജോലിചെയ്യുന്ന വേണു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായാണ് വിവരം.

ജിദ്ദയില്‍നിന്ന് 234 കിലോമീറ്റര്‍ അകലെ ജിദ്ദ-യാമ്പു ഹൈവേയിലാണ് അപകടമുണ്ടായത്. യാമ്പുവില്‍ നിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സ്ചറുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം. വേണുവിന്റെ മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All