• Home
  • News
  • അമ്മ പാര്‍ക്കിങ് ഏരിയയില്‍ കിടത്തി ഉറക്കി, വാഹനം കയറി 3 വയസ്സുകാരിക്ക് ദാരുണാന്ത

അമ്മ പാര്‍ക്കിങ് ഏരിയയില്‍ കിടത്തി ഉറക്കി, വാഹനം കയറി 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ് ∙ തെലങ്കാനയിൽ പാർക്കിങ് ഏരിയയിൽ ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് കാർ കയറി ദാരുണാന്ത്യം. ലക്ഷ്മി എന്ന പെൺകുട്ടിയാണ് മരിച്ചത്. ഹൈദരാബാദിനു സമീപം ഹയാത്‌നഗറിലാണ് ദാരുണ സംഭവം. ഹരി രാമകൃഷ്ണ എന്നയാളാണ്, കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ കാർ ദേഹത്തുകൂടി കയറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

അപ്പാർട്ട്മെന്റിനു സമീപം ജോലിക്കായി എത്തിയ യുവതിയുടെ കുഞ്ഞാണ് ലക്ഷ്മിയെന്നാണ് വിവരം. പുറത്തു കനത്ത ചൂടായതിനാൽ ജോലി സമയത്ത് കുഞ്ഞിനെ കാർ പാർക്കിങ് ഏരിയയിൽ കിടത്തിയെന്നാണ് ലക്ഷ്മിയുടെ ഭാഷ്യം. നിലത്ത് തുണി വിരിച്ചാണ് കുഞ്ഞിനെ കിടത്തിയത്. അധികം വൈകാതെ കുഞ്ഞ് ഉറങ്ങിപ്പോവുകയും ചെയ്തു.

അപ്പാർട്ട്മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാർ പാർക്കു ചെയ്യുന്നിടത്തേക്ക് പോകുമ്പോഴാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. സ്ഥിരം പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ അത്ര ശ്രദ്ധിക്കാതെയാണ് അദ്ദേഹം കാർ ഓടിച്ചെത്തിയത്. മുന്നോട്ടെടുത്ത കാർ കുട്ടിയുടെ ദേഹത്തുകൂടി കയറിയതോടെ പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുത്തു.

കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നാണ് ഹരി പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. കുട്ടിയെ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നുവെന്നും ഹരി മൊഴി നൽകി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All