കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ ലേലം ചെയ്യുന്നു
കുവൈത്ത് സിറ്റി : കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത സിഗിരറ്റുകളുടെ വന്‍ശേഖരം ലേലം ചെയ്യുന്നു. 40,099 കാര്‍ട്ടന്‍ ബോക്സ് സിഗിരറ്റുകളാണ് പൊതു ലേലത്തിൽ വിൽക്കാന്‍ പോകുന്നതെന്ന് കവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ലേലത്തിന് വെച്ചിട്ടുള്ള സിഗരറ്റുകളിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചവരിൽ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്തതാണ്.
സിഗിരറ്റുകള്‍ക്ക് പുറമെ സുലൈബിയയിലെ ബൈത്ത് അൽ മാലിൽ വിവിധ സാധനങ്ങൾ അടങ്ങിയ 202 പാഴ്‍സലുകളും കസ്റ്റംസ് ലേലം ചെയ്യും. എന്നാല്‍ സാധനങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന വില ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കിൽ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് കരുതുന്ന മറ്റ് എന്തെങ്കിലും കാരണത്താലോ വിൽപ്പന നിർത്താനും മാറ്റിവയ്ക്കാനും മറ്റൊരു തീയതിയിലും സമയത്തും നടത്താനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.