പണം കവരുന്ന ജീവനക്കാർക്ക് 5 വർഷം തടവ്
അബുദാബി∙ ജോലിസ്ഥലത്തുനിന്ന് പണം അപഹരിക്കുന്ന സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് 5 വർഷം വരെ തടവ് ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. സ്വദേശികളും വിദേശികളും ഇതിൽ ഉൾപ്പെടും. വ്യാജ രേഖ ചമച്ച് ജോലിയിലിയും നിയമനത്തിലും തിരിമറി നടത്തിയാലും സമാന ശിക്ഷയുണ്ടാകും. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുകയാണ് പ്രോസിക്യൂഷൻ.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.