സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു; 24 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബുറൈദയിലെ അല്‍ഖസീം യൂനിവേഴ്‌സിറ്റിയുടെ ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുറൈദയിലായിരുന്നു അപകടം. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിനികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേര്‍ ഒഴികെയുള്ളവരെല്ലാം ചികിത്സക്കു ശേഷം ആശുപത്രി വിട്ടതായി അല്‍ഖസീം യൂനിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.