• Home
  • News
  • ഖത്തർ-ബഹ്‌റൈൻ വ്യോമഗതാഗതം പുനരാരംഭിക്കാൻ 2 ദിനം കൂടി; ടിക്കറ്റ് ബുക്കിങ്ങിൽ കുതി

ഖത്തർ-ബഹ്‌റൈൻ വ്യോമഗതാഗതം പുനരാരംഭിക്കാൻ 2 ദിനം കൂടി; ടിക്കറ്റ് ബുക്കിങ്ങിൽ കുതിപ്പ്

ദോഹ ∙ ഖത്തർ-ബഹ്‌റൈൻ വ്യോമഗതാഗതം സാധാരണഗതിയിലാകാൻ 2 ദിനം കൂടി ശേഷിക്കെ ദോഹ-ബഹ്‌റൈൻ വിമാന ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ മാസം 25 മുതൽ ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്. ഖത്തർ എയർവേയ്സ് ദോഹ-ബഹ്‌റൈൻ നേരിട്ടുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം ദിവസവും രാത്രി 8ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന എയർബസ് എ320 തിരികെ ബഹ്‌റൈനിൽ നിന്ന് രാത്രി 10.20ന് ദോഹയിലേക്കു പുറപ്പെടും. 50 മിനിറ്റ് ആണ് ദോഹ-ബഹ്‌റൈൻ യാത്രാ സമയം. ഇക്കോണമി വിഭാഗത്തിൽ ദോഹ-ബഹ്‌റൈൻ യാത്രയ്ക്ക് ഒരാൾക്ക് 1,210 റിയാൽ (ഏകദേശം 27,382 രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഫസ്റ്റ് എലൈറ്റ് സീറ്റിനാണെങ്കിൽ 4,780 റിയാൽ (1,08,171 രൂപ). അന്നേ ദിവസം തന്നെ ബഹ്‌റൈൻ-ദോഹ യാത്രയ്ക്ക് 1,109 റിയാലാണ് (25,096 രൂപ) നിരക്ക്. ബഹ്‌റൈന്റെ ഗൾഫ് എയറും ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All