ഒമാനിലെ ഖാറൻ ആലം വിമാനത്താവളം പ്രവർത്തനം പുനരാരംഭിക്കുന്നു
മസ്കത്ത്: അറ്റകുറ്റപ്പണികൾക്കായി നിർത്തിവെച്ച ദാഖിലിയ ഗവർണറേറ്റിലെ ഖാറൻ ആലം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം (സി.എ.എ) അറിയിച്ചത്.
റൺവേയുടെ പരിശോധനകളടക്കം പൂർത്തിയാക്കി വിമാനങ്ങൾ പ്രവർത്തിക്കാൻ അനുയോജ്യമാണെന്ന് ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഖറൻ ആലം വിമാനത്താവളം വീണ്ടും തുറക്കുന്നത്. സിവിൽ ഏവിയേഷന്റെ സാങ്കേതിക സംവിധാനങ്ങൾക്കനുസൃതമായ ആവശ്യകതകളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കിയിട്ടുണ്ട്.
അതോറിറ്റി പുറപ്പെടുവിച്ച ദേശീയ ചട്ടങ്ങൾക്കനുസൃതമായി വിമാനത്താവളത്തിന്റെ ഓപറേറ്റിങ് ലൈസൻസ് പുതുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പരിശോധനയും നടത്തിയതായി സി.എ.എ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.