• Home
  • News
  • പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കാന്‍ ശുപാര്‍ശ

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കാന്‍ ശുപാര്‍ശ

ബഹ്റൈനില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ ഇരട്ടിയാക്കാന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശുപാര്‍ശ. അഡ്‍മിനിസ്‍ട്രേഷന്‍, സൂപ്പര്‍വിഷന്‍, വൊക്കേഷണല്‍ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പെര്‍മിറ്റ് ഫീസ് ഇരട്ടിയാക്കണമെന്ന നിര്‍ദേശം എംപിമാര്‍ ഐകകണ്ഠേന അംഗീകരിച്ചു. അതേസമയം ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റുന്നത് ഉടനടി അവസാനിപ്പിക്കണമെന്ന പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തെയും എംപിമാര്‍ പിന്തുണച്ചു.

രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍‍ത്തനം നിരീക്ഷിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റിയാണ് ടൂറിസ്റ്റ് വിസകള്‍ തൊഴില്‍ പെര്‍മിറ്റുകളാക്കി മാറ്റുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നത് സംബന്ധിച്ച ശുപാര്‍ശ മുന്നോട്ട് വെച്ചിരിക്കുന്നത്. എത്രയും വേഗം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. 

രാജ്യത്ത് പ്രവേശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്ന ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നടപടിയുടെ നിയമ സാധുത പരിശോധിക്കണമെന്നതാണ് പ്രധാന ആവശ്യം. പാര്‍ലമെന്റ് അംഗം മഹ്‍മൂദ് അല്‍ സലേഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ ജമീല്‍ ഹുമൈദാന്‍, ബോര്‍ഡ് അംഗങ്ങള്‍, ചീഫ് എക്സിക്യൂട്ടീവ് നൗഫ് ജംഷീര്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ സംബന്ധിച്ചു. 2022ല്‍ മാത്രം ബഹ്റൈനില്‍ 46,204 ടൂറിസ്റ്റുകള്‍ തങ്ങളുടെ വിസകള്‍ തൊഴില്‍ വിസകളാക്കി മാറ്റിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരവും 7878 വിദേശികള്‍ ഇത്തരത്തില്‍ തൊഴില്‍ വിസകള്‍ നേടി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All