റമദാൻ മാസത്തിൽ റെസ്റ്റോറന്റുകൾ പ്രവർത്തിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി : കുവൈത്തിൽ റമദാനിൽ പകൽ സമയങ്ങളിൽ റെസ്റ്റോറന്റ്, കഫെ, മുതലായ സ്ഥാപനങ്ങളുടെ eid ul adha സമയക്രമം പ്രഖ്യാപിച്ച് കുവൈത്ത്. സ്ഥാപനങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് മുനിസിപാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിനായി ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ ഈ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു എന്നതാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. ഈ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപാലിറ്റി ഡയരക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി പറഞ്ഞു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.