കെ-പോപ് മ്യൂസിക് ഫെസ്റ്റിവലിൽ കൂടുതൽ ബാൻഡുകളെത്തും
ദോഹ∙കൊറിയൻ സംഗീത പ്രേമികൾക്ക് ആവേശമായി പ്രഥമ കെ-പോപ് മ്യൂസിക് ഫെസ്റ്റിവലിൽ കൂടുതൽ കെ-പോപ് താരങ്ങൾ എത്തും. പ്രശസ്ത കെ-പോപ് ബോയ് ബാൻഡ് ആയ പി1 ഹാർമണി, ഗേൾ ഗ്രൂപ്പ് എവർ ഗ്ലോ എന്നിവരാണ് മേയ് 19,20 തീയതികളിൽ ലുസെയ്ൽ മൾട്ടിപർപ്പസ് ഹാളിൽ നടക്കുന്ന ഫെസ്റ്റിവലിലെത്തുമെന്ന് അറിയിച്ചത്.
ഡൺ ഡൺ, ബോൺ ബോൺ ചോക്‌ളേറ്റ്, അഡിയോസ് എന്നിങ്ങനെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ ശിൽപികളാണ് എവർ ഗ്ലോ. സിറെൻ, ഡൂം ഡു ഡൂം, ബാക്ക് ഡൗൺ തുടങ്ങി സംഗീത ലോകത്തെ കോരിത്തരിപ്പിച്ച ഗാനങ്ങളുടെ പിന്നിലെ താരങ്ങളാണ് ബോയ് ബാൻഡ് ആയ പി1 ഹാർമണി.
കെ-പോപ് ബോയ് ബാൻഡ് ആയ ഐക്കൺ താരങ്ങൾ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് കൂടുതൽ കെ-പോപ് ബ്രാൻഡുകളും വരവ് അറിയിക്കുന്നത്. കെ വൺ ഫെസ്റ്റയാണ് കൊറിയൻ സംഗീത മേളയുടെ സംഘാടകർ.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.