സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു
ജിദ്ദ : സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി സുബൈദ കിളയിൽ (54) ആണ് മരിച്ചത്. ജിദ്ദയിലുള്ള മകൻ മുഹമ്മദ് ആഷിക്കിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയതായിരുന്നു. ഭർത്താവ് കുഞ്ഞയമ്മു പാറമ്മൽ നാട്ടിലാണ്. മക്കൾ: മുഹമ്മദ് ആഷിഖ്, മുസ്താഖ്, ഹിദ ഷെറിൻ, നദ, അൻഫിദ, ഹംന, അബ്‌ശാദ്.
ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ ജിദ്ദയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.