കാർ കഴുകാത്തതിന് പ്രവാസിക്ക് ക്രൂര മർദ്ദനം; കുവൈറ്റിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിയെ മർദ്ദിച്ച ഉദ്യോഗസ്ഥർ അറസ്റ്റിൽ. എംഒഐ ഉദ്യോഗസ്ഥനെ mobile car wash അറസ്റ്റു ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ് സ്വദേശിക്കാണ് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നത്. ദിവസേന കാർ കഴുകാമെന്ന് ബംഗ്ലാദേശ് സ്വദേശി സമ്മതിച്ചിരുന്നതായും, എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി വാഹനം കഴുകാത്തതിനെ തുടർന്ന് മന്ത്രാലയത്തിലെ ഓഫീസർ മർദ്ദിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.