• Home
  • News
  • മലയാളി ദമ്പതികളുടെ രണ്ടര വയസുള്ള മകന്‍ നിര്യാതനായി

മലയാളി ദമ്പതികളുടെ രണ്ടര വയസുള്ള മകന്‍ നിര്യാതനായി

മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിയായ രണ്ടര വയസുകാരന്‍ നിര്യാതനായി. കൊടുവള്ളി കരുവന്‍പൊയില്‍ നിസാര്‍ - സലീന ദമ്പതികളുടെ മകന്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്. ഒന്‍പത് മാസത്തോളം ബഹ്റൈനിലെ കിങ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് വെന്റിലേറ്റര്‍ സൗകര്യങ്ങളോടെ വീട്ടിലേക്ക് മാറ്റിയിരുന്നു.

അസുഖം കൂടിയതിനെ തുടര്‍ന്ന് വീണ്ടും സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‍ചയായിരുന്നു അന്ത്യം. മൃതദേഹം ബഹ്റൈനില്‍ തന്നെ ഖബറടക്കും. സഹോദരങ്ങള്‍ - ഫാത്തിമ നഫ്‍ലിന്‍, മുഹമ്മദ് നസ്‍മില്‍.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All