ബഹ്റൈനിൽ പുതിയ ബില്ലിങ് സംവിധാനത്തിന് ഒരുക്കം പൂർത്തിയായി
മനാമ : വൈദ്യുതി, ജല ഉപഭോക്താക്കൾക്കായി പുതിയ ബില്ലിങ് സംവിധാനത്തിന് ഒരുക്കം പൂർത്തീകരിച്ചതായി വൈദ്യുതി, ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. കൃത്യമായ ബിൽ സൂക്ഷ്മതയോടെ ലഭ്യമാക്കാനാണ് നീക്കം. പരമാവധി പരാതി ഒഴിവാക്കുന്നതിന് കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി 1000ത്തിലധികം ജീവനക്കാർക്ക് പരിശീലനം നൽകുന്നുണ്ട്.
കഴിഞ്ഞമാസങ്ങളിൽ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് നിരവധി പരാതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബില്ലിങ് സംവിധാനം ഏൽപിച്ച കമ്പനിയെ ചുമതലയിൽ നിന്നും നീക്കുന്നതുൾപ്പെടെ നടപടി സ്വീകരിച്ചു. പൂർണമായും ഡിജിറ്റൽവത്കൃത ബില്ലായിരിക്കും ഇനി. ഡിജിറ്റൽ റീഡർ സ്ഥാപിച്ച് റിമോട്ട് വഴി റീഡിങ് അറിയാനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്ന് ചീഫ് എക്സിക്യൂട്ടീവ് കമാൽ ബിൻ അഹ്മദ് മുഹമ്മദ് അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.