• Home
  • News
  • ഗള്‍ഫിനെ കണ്ണീരിലാഴ്ത്തി പത്തു കുരുന്നുകളുടെ ദാരുണാന്ത്യം, അനുശോചനം അറിയിച്ച്

ഗള്‍ഫിനെ കണ്ണീരിലാഴ്ത്തി പത്തു കുരുന്നുകളുടെ ദാരുണാന്ത്യം, അനുശോചനം അറിയിച്ച് ദുബായ് ഭരണാധികാരി

മസ്‌കത്ത് ∙ സുല്‍ത്താനേറ്റിനെയും ഗള്‍ഫിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി പത്ത് കുരുന്നുകളുടെ ദാരുണാന്ത്യം. അല്‍ മുദൈബി വിലായതിലെ സമദ് അല്‍ ശാന്‍ നിയാബതിലുള്ള വാദി മുറിച്ചുകടക്കവെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയാണ് കുട്ടികള്‍ മരിച്ചത്. 10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.  തിരച്ചിലില്‍ വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷിച്ചു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അല്‍ ഹവാരി സ്‌കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍.

കനത്ത മഴയെ തുടര്‍ന്ന് മകനെ കൂട്ടിക്കൊണ്ടുപോകാന്‍ യൂനുസ് അല്‍ അബ്ദലി എന്ന രക്ഷിതാവ് എത്തുകയും മകന്റെ സഹപാഠികളായ 12 പേരെ വാഹനത്തില്‍ കയറ്റുകയുമായിരുന്നു. വാഹനം സുരക്ഷിതമായി വാദി മുറിച്ചുകടക്കുമെന്ന നിഗമനത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍ വാഹനം  . ശക്തമായ ഒഴുക്കില്‍പ്പെട്ടു. ഡ്രൈവറും ഒരു കുട്ടിയും 600 മീറ്റര്‍ അകലേക്ക് ഒഴുകിപ്പോയെങ്കിലും ഇവരെ പൊലീസ് രക്ഷിച്ച് ഇബ്‌റ ആശുപത്രിയിലേക്ക് മാറ്റി. ഒഴുകിപ്പോയ മറ്റ് രണ്ട് കുട്ടികളെ നാട്ടുകാരും രക്ഷിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All